കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ജേതാക്കളിൽ ഇന്നസെന്റ്, വിധു വിൻസെന്റ്, ഉണ്ണി ആർ, പി.എഫ് മാത്യൂസ്

2020 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്നസെന്റ്, വിധു വിൻസെന്റ്, ഉണ്ണി ആർ.

ഇന്നസെന്റ്, വിധു വിൻസെന്റ്, ഉണ്ണി ആർ.

 • Share this:
  തൃശ്ശൂ‌‌ർ: 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മുതിർന്ന എഴുത്തുകാരായ സേതുവിനും പെരുമ്പടവം ശ്രീധരനും അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും രണ്ടു പവന്റെ സ്വർണ പതക്കവുമാണ് പുരസ്‌കാരം.

  ആറ് പേർക്കാണ് സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം. കെ കെ കൊച്ച്, മാമ്പുഴ കുമാരൻ, കെ ആർ മല്ലിക, സിദ്ധാർത്ഥൻ പരുത്തിക്കാട്, ചവറ കെ എസ് പിള്ള എന്നിവ‌ർക്കാണ് ആദരം.

  ചെറുകഥയ്ക്കുള്ള അക്കാദമി പുരസ്കാരം ഉണ്ണി ആറിനും കവിത പുരസ്കാരം ഒ പി സുരേഷിനുമാണ്. നോവൽ പുരസ്കാരം പി എഫ് മാത്യൂസ് നേടി.

  25,000 രൂപയും, സാക്ഷ്യപത്രവും, ഫലകവുമാണ് പുരസ്‌കാരം.

  ദേശീയ പുരസ്‍കാരം നേടിയ തിരക്കഥാകൃത്തായ പി എഫ് മാത്യൂസിന് അടിയാളപ്രേതം എന്ന നോവലിനാണ് പുരസ്കാരം.ഉണ്ണി ആറിന്‍റെ വാങ്കിനാണ് ചെറുകഥയ്ക്കുള്ള പുരസ്കാരം. ദൈവം ഒളിവിൽ പോയ നാളുകൾ എന്ന ജർമനിയിലൂടെയുള്ള യാത്രാ വിവരണത്തിനാണ് ചലച്ചിത്ര സംവിധായിക കൂടിയായ വിധു വിൻസൻ്റിന് പുരസ്കാരം. താജ്മഹൽ എന്ന കവിതയാണ് ഒ പി സുരേഷിനെ അവാ‌‍‌ർ‍ഡിന് അർഹനാക്കിയത്.

  നടനും മുൻ ലോകസഭാംഗവുമായ ഇന്നസെന്റിനാണ് ഹാസ്യ സാഹിത്യത്തിനുള്ള പുരസ്കാരം.ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും എന്ന പുസ്തകത്തിനാണ് അവാ‌ർഡ്. ദ്വയം എന്ന നാടകത്തിനാണ് ശ്രീജിത്ത് പൊയിൽക്കാവിന് പുരസ്കാരം.

  വികെഎന്റെ ജീവചരിത്രം പറഞ്ഞ മുക്തകണ്ഠം വികെഎൻ എന്ന കൃതിക്കാണ് കെ രഘുനാഥന് ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ പുരസ്‍കാരം.

  സാഹിത്യ വിമർശനത്തിൽ വൈലോപ്പിള്ളി കവിത ഒരു ഇടതുപക്ഷ വായന എന്ന പുസ്തകത്തിന് ഡോ പി സോമനും ബാലസാഹിത്യത്തിൽ പെരുമഴയത്തെ കുഞ്ഞിതളുകൾക്ക് പ്രിയ എ എസിനും പുരസ്‍കാരം ലഭിക്കും.

  വിവർത്തനത്തിൽ അനിത തമ്പി (റാമല്ല ഞാൻ കണ്ടു) , സംഗീത ശ്രീനിവാസൻ (ഉപേക്ഷിക്കപ്പെട്ട ദിവസങ്ങൾ) എന്നിവർ ജേതാക്കളായി.വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ മാർക്സിസവും ഫെമിനിസവും ചരിത്രപരമായ വിശകലനം എന്ന പുസ്തകത്തിന് ഡോ ടി കെ ആനന്ദിക്കാണ് പുരസ്‌കാരം.  എൻഡോവ്മെന്റ് അവാർഡുകൾ:
  ഐസി ചാക്കോ അവാർഡ് – പ്രഫ. പി.നാരായണമേനോൻ (വ്യാകരണ പാഠങ്ങൾ)
  സി.ബി.കുമാർ അവാർഡ് – പ്രഫ. ജെ.പ്രഭാഷ് (വരകളേയും വാക്കുകളെയും ഭയക്കുമ്പോൾ),ടി.ടി.ശ്രീകുമാർ (വായനയും പ്രതിരോധവും)
  കെ.ആർ.നമ്പൂതിരി അവാർഡ് – ഡോ. വി.ശിശുപാലപ്പണിക്കർ (വേദാന്തദർശനത്തിന് കേരളത്തിന്റെ സംഭാവന)
  കനകശ്രീ അവാർഡ് – ചിത്തിര കുസുമൻ (പ്രഭോ പരാജിതനിലയിൽ...)
  ഗീതാ ഹിരണ്യൻ അവാർഡ് – കെ.എൻ.പ്രശാന്ത് (ആരാൻ)
  ജി.എൻ.പിള്ള അവാർഡ് – കേശവൻ വെളുത്താട്ട് (മാർഗിയും ദേശിയും ചില സാംസ്കാരിക ചിന്തകൾ), വി.വിജയകുമാർ (ശാസ്ത്രവും തത്വചിന്തയും)
  കുറ്റിപ്പുഴ അവാർഡ് – എം.വി.നാരായണൻ (ഓർമയുടെ ഉത്ഭവം സംസ്കാര/അവതരണപഠനങ്ങൾ)

  എസ്.എസ്.ഗീതു തുഞ്ചൻ സ്മാരക പ്രബന്ധ മത്സര വിജയി.
  Published by:user_57
  First published:
  )}