നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അജിത്ത് പ്രസാദ് അന്തരിച്ചു; ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനത്തിന് നിർണായക പങ്കുവഹിച്ച അധ്യാപകൻ

  അജിത്ത് പ്രസാദ് അന്തരിച്ചു; ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനത്തിന് നിർണായക പങ്കുവഹിച്ച അധ്യാപകൻ

  അജിത്തിന്‍റെ മകൾ സമീക്ഷ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബാലാവകാശ കമ്മീഷനു നൽകിയ പരാതിയിൽ കമ്മിഷൻ നടപടികൾ സ്വീകരിയ്ക്കുകയും എല്ലാ കുട്ടികൾക്കും ഒന്നാം ക്ലാസ് മുതൽ സംസ്‌കൃതം പഠനം സാധ്യമാകുകയും ചെയ്തു.

  Ajith_Prasad

  Ajith_Prasad

  • Share this:
  കൊല്ലം: സംസ്കൃത അദ്ധ്യാപകൻ പി.ജി അജിത്ത് പ്രസാദ് വിടവാങ്ങി. കേരള സംസ്കൃതാധ്യാപക ഫെഡറേഷൻ ഡിപ്പാർട്ട്മെന്റ് വിഭാഗം ജനറൽ സെകട്ടറി കൂടി ആയിരുന്ന അജിത്ത് പ്രസാദ് കോവിഡ് ബാധിച്ചാണ് മരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കൊല്ലത്ത് ചികിത്സയിലായിരുന്നു അജി പ്രസാദ്. 47 വയസ്സായിരുന്നു.
  ഒരു വ്യാഴവട്ടക്കാലത്തിലേറെയായി സംസ്കൃതാധ്യാപക ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ച് വരികയായിരുന്നു. ഗവൺമന്റുമായി നിരവധി വേദികളിൽ സംസ്കൃതാഭിമുഖമായ ചർച്ചകളിൽ നിറ സാന്നിധ്യമായിരുന്നു.

  സൗമ്യമായ ഭാവത്തിലൂടെ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന ഏത് സർവ്വീസ് കാര്യവും കേട്ട് വേണ്ട പരിഹാരം നിർദ്ദേശിച്ചിരുന്ന വ്യക്തിത്വമെന്നാണ് സഹപ്രവർത്തകർ അജിത്തിനെക്കുറിച്ച് ഓർക്കുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിട്ട് പ്രവർത്തനങ്ങൾ ശക്തമാക്കിയ നേതൃത്വപരമായ സംഘടനാപാടവവുമുണ്ടായിരുന്നു. ഭാഷ അധ്യാപക ഐക്യവേദിയുടെ സംസ്ഥാന കൺവീനർ കൂടിയായിരുന്നു അജിത്ത് പ്രസാദ്

  കേരളത്തിൽ ഒന്നാം ക്ലാസ് മുതൽ സംസ്‌കൃത പഠനം ആരംഭിയ്ക്കുവാൻ അജിത് നിർവഹിച്ച പങ്ക് വളരെ നിർണായകം ആയിരുന്നു. മകൾ സമീക്ഷ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ ബാലാവകാശ കമ്മീഷനു നൽകിയ പരാതിയിൽ കമ്മിഷൻ നടപടികൾ സ്വീകരിയ്ക്കുകയും എല്ലാ കുട്ടികൾക്കും സംസ്‌കൃതം പഠനം സാധ്യമാകുകയും ചെയ്തു.

  ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ കുളത്തൂപ്പുഴയിൽ ആയിരുന്നു അധ്യാപനം. ഭാര്യ നിഷ. എഴുകോൺ പോച്ചം കോണം സ്വദേശിയായ അജിത്ത് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിൽ ആയിയുന്നു. മരണ സമയത്ത് ന്യുമോണിയ ബാധിതനുമായിരുന്നു.

  രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നു

  രാജ്യത്ത് ആശ്വാസം പകര്‍ന്ന് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 153,485 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 48 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,80,47,534 ആയി. ഇതിൽ 2,56,92,342 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 20,26,092 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

  Also Read-Explained | ബ്ലാക്ക് ഫംഗസ് കുട്ടികളിൽ അപകടകരമാണോ? കോവിഡ് മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കുമോ? ഡോക്ട‍ർമാ‍ർ പറയുന്നു

  രോഗികളുടെ എണ്ണത്തിൽ ഏപ്രിൽ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ് രേഖപ്പെടുത്തിയതെങ്കിലും മരണനിരക്ക് ഉയർന്ന് നില്‍ക്കുന്നത് ആശങ്ക തന്നെയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂവായിരത്തോളം കോവിഡ് മരണങ്ങളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രാജ്യത്ത് 3,128 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,29,100 ആയി ഉയർന്നു.

  കോവിഡ് പരിശോധനകളും വിട്ടുവീഴ്ചയില്ലാതെ തുടരുന്നുണ്ട്. മെയ് 30 വരെ രാജ്യത്ത് 34,48,66,883 കോവിഡ് പരിശോധനകളാണ് നടന്നത്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ സി എം ആർ) കണക്കുകൾ അനുസരിച്ച് കഴിഞ്ഞ ദിവസം മാത്രം 16,83,135 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
  Published by:Anuraj GR
  First published: