'മരടിലെ ഫ്ളാറ്റുകൾ‌ പൊളിക്കണം, മറ്റൊരു നിലപാട് വേണ്ട'; സർക്കാരിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്

സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തും

news18
Updated: September 20, 2019, 2:48 PM IST
'മരടിലെ ഫ്ളാറ്റുകൾ‌ പൊളിക്കണം, മറ്റൊരു നിലപാട് വേണ്ട'; സർക്കാരിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്
മരട് ഫ്ലാറ്റ്
  • News18
  • Last Updated: September 20, 2019, 2:48 PM IST
  • Share this:
‌തിരുവനന്തപുരം: മരട് ഫ്ലാറ്റ് വിഷയത്തിൽ സർക്കാരിനെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. ഫ്ളാറ്റുകൾ പൊളിക്കണമെന്നല്ലാതെ മറ്റൊരു നിലപാട് സർക്കാരിന് എടുക്കാനാകില്ല. സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്താനും തീരുമാനിച്ചതായി ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുവനന്തപുരം മേഖലാ പരിസ്ഥിതി കൺവീനർ പട്ടം പ്രസാദ് വ്യക്തമാക്കി.

തീരദേശ നിയമ പ്രകാരം അനുമതിയില്ലാതെ കണ്ടൽക്കാടും പൊക്കാളി പാടങ്ങളും നികത്തി നിർമിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കണമെന്ന് പരിഷത്ത് സംസ്ഥാന സമിതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2006-07ൽ മരട് പഞ്ചായത്ത് നിർമാണാനുമതി കൊടുത്തപ്പോൾ തന്നെ തീരദേശ നിയമവും മറ്റും ലംഘിച്ചാണ് നികത്തലും നിർമാണവും നടത്തുന്നതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു.

'വൈദ്യുതി വകുപ്പിൽ കോടികളുടെ അഴിമതി'; അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

നിർമാണം നിർത്തിവെക്കാൻ കൊടുത്ത നോട്ടീസ് കോടതി മുഖേന റദ്ദാക്കിയാണ് നിർമാണം തുടർന്നത്. കേരള തീരദേശ പരിപാലന അതോറിറ്റി സുപ്രീംകോടതിയെ സമീപിച്ചാണ് പൊളിക്കാൻ ഉത്തരവ് നേടിയെടുത്തത്. എന്നാൽ കോടതിവിധി വന്നാലും നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് പരിസ്ഥിതി നിയമങ്ങളുടെ കാര്യത്തിൽ കേരളത്തിലുള്ളതെന്നും സമിതി കുറ്റപ്പെടുത്തി.

First published: September 20, 2019, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading