HOME » NEWS » Kerala » KERALA SASTHRA SAHITHYA PARISHAD ANNUAL CONFERENCE TO BE HELD ONLINE

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാര്‍ഷികം ജൂലൈ 9ന്; വൈറോളജിസ്റ്റ് ഡോ: ഷാഹിദ് ജമീല്‍ ഉദ്‌ഘാടനം ചെയ്യും

ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 450ഓളം പ്രതിനിധികള്‍ പങ്കെടുക്കും

News18 Malayalam | news18-malayalam
Updated: July 8, 2021, 2:10 PM IST
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാനവാര്‍ഷികം ജൂലൈ 9ന്; വൈറോളജിസ്റ്റ് ഡോ: ഷാഹിദ് ജമീല്‍ ഉദ്‌ഘാടനം ചെയ്യും
ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 450ഓളം പ്രതിനിധികള്‍ പങ്കെടുക്കും
  • Share this:
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 58-ാം സംസ്ഥാന വാര്‍ഷികം ജൂലൈ ഒന്‍പതിന് (വെള്ളിയാഴ്ച) പ്രശസ്ത വൈറോളജിസ്റ്റും ഹരിയാന അശോക യൂണിവേഴ്സിറ്റിയിലെ ത്രിവേദി സ്‌കൂള്‍ ഓഫ് ബയോസയന്‍സ് ഡയറക്ടറുമായ ഡോ: ഷാഹിദ് ജമീല്‍ ഉത്ഘാടനം ചെയ്യും. വൈകുന്നേരം മൂന്ന് മണിക്ക് ഓണ്‍ലൈനില്‍ നടക്കുന്ന സമ്മേളനത്തില്‍ എല്ലാ ജില്ലകളില്‍ നിന്നുമായി 450ഓളം പ്രതിനിധികള്‍ പങ്കെടുക്കും. അതോടൊപ്പം യുഎഇ ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി, ഓള്‍ ഇന്ത്യ പീപ്പിള്‍സ് സയന്‍സ് നെറ്റ് വര്‍ക്ക്, ഭാരത് ഗ്യാന്‍ വിഗ്യാന്‍ സമിതി എന്നീ സുഹൃത് സംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.

ജൂലൈ 11 (ഞായറാഴ്ച) രാവിലെ 11 മണിക്ക് പി. ടി. ഭാസ്‌കര പണിക്കര്‍ സ്മാരക പ്രഭാഷണം ഡോ: തോമസ് ഐസക് നിര്‍വഹിക്കും. സമ്മേളനത്തിന്റെ ഭാഗമായി വൈറസും മാനവരാശിയുടെ ഭാവിയും എന്ന വിഷയത്തെക്കുറിച്ചു പ്രത്യേക സുവനീര്‍ തയ്യാറാക്കുന്നുണ്ട്. സമ്മേളനം ഞായറാഴ്ച സമാപിക്കും.



സംസ്ഥാന വാര്‍ഷികത്തിന് മുന്നോടിയായി ജൂലൈ മൂന്ന് മുതല്‍ വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചു. കുട്ടികള്‍ക്കായി കഥക്കൂട്, ശാസ്ത്രക്കണ്ണ്, ശാസ്ത്രീവീഥി, ശാസ്ത്രവിസ്മയം എന്നീ പരിപാടികളും വിവിധ വിഷയങ്ങളില്‍ വെബിനാറുകളും സംഘടിപ്പിച്ചു. ജ്ഞാനസമൂഹ സൃഷ്ടിയും മാതൃഭാഷയിലുള്ള വിദ്യാഭ്യാസവും വെബിനാര്‍ കെ. സേതുരാമന്‍ ഐപിഎസും സാക്ഷര കേരളത്തിന്റെ ജന്റര്‍ വര്‍ത്തമാനം ഡോ: അനുപമ ഐ.എ.എസും ഉദ്ഘാടനം ചെയ്തു.

കെ- റെയിലും കേരളത്തിന്റെ വികസനവും- എന്ന വിഷയത്തില്‍ നടന്ന വെബിനാറില്‍ കെ-റെയില്‍ മാനേജിംഗ് ഡയറക്ടര്‍ വി. അജിത് കുമാര്‍, റിട്ടയേര്‍ഡ് റെയില്‍ ചീഫ് എഞ്ചിനീയര്‍ അലോക് കുമാര്‍ വര്‍മ്മ, ഡോ. ആര്‍.വി.ജി. മേനോന്‍ എന്നിവര്‍ വിഷയമവതരിപ്പിക്കും. ഡോ. കെ.പി. കണ്ണന്‍, ഡോ. കെ. ജി. താര, ഡോ. കെ. വി. തോമസ്, പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി സംവാദങ്ങള്‍ക്ക് അമ്പതാണ്ട് എന്ന വെബിനാറില്‍ ഡോ. ടി.എം. തോമസ് ഐസക്, ഡോ. സി.ടി.എസ് നായര്‍, പ്രൊഫ. എം.കെ. പ്രസാദ്, യു.കെ. ഗോപാലന്‍, പ്രൊഫ. പി.കെ. രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു. വ്യാഴാഴ്ച (ഇന്ന്) പാട്ടും പറച്ചിലും കലാസാംസ്‌കാരിക സംഗമം നടന്നു. പരിഷത്തിന്റെ ആദ്യ കലാജാഥയില്‍ പങ്കെടുത്തവരുള്‍പ്പെടെ കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
Published by: user_57
First published: July 8, 2021, 2:09 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories