ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന് അംഗീകാരം

മുകള്‍ത്തട്ടില്‍ ഏകോപനം നടപ്പാക്കുന്നുവെങ്കിലും ആ മാറ്റം താഴേത്തട്ടില്‍ ഉണ്ടാകില്ല

news18
Updated: May 29, 2019, 8:06 PM IST
ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന് അംഗീകാരം
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: May 29, 2019, 8:06 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ - ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രി സഭ യോഗം അംഗീകരിച്ചു. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റുകള്‍ ഏകോപിപ്പിച്ചു പൊതുവിദ്യാഭ്യസ ഡയറക്ടറേറ്റ് (ജിഇഡി) രൂപീകരിക്കുക, മൂന്നു വിഭാഗത്തിനും ഒരു പരീക്ഷാ കമ്മിഷണറേറ്റ്, ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയുമുള്ള സ്‌കൂളുകളില്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പലിനു ഭരണച്ചുമതല, ഹെഡ്മാസ്റ്ററിന് വൈസ് പ്രിന്‍സിപ്പലിന്റെ ചുമതല എന്നിവയാണു മന്ത്രിസഭ പരിഗണിക്കുകയെന്നു നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞിരുന്നു.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക. ഡജിഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണര്‍. മുകള്‍ത്തട്ടില്‍ ഏകോപനം നടപ്പാക്കുന്നുവെങ്കിലും ആ മാറ്റം താഴേത്തട്ടില്‍ ഉണ്ടാകില്ല. സ്‌കൂള്‍ വിദ്യാഭ്യാസമേഖലയിലെ ഡപ്യൂട്ടി ഡയറക്ടര്‍, എഇഒ ഓഫിസ് എന്നിവ നിലനിര്‍ത്തും.

Also Read: ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

ഹയര്‍സെക്കന്‍ഡറിയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ഓഫിസും വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറിയുടെ റീജനല്‍ ഡയറക്ടറേറ്റിനും മാറ്റമുണ്ടാകില്ല. പ്രിന്‍സിപ്പലിനു സ്‌കൂള്‍ ചുമതല നല്‍കുമ്പോള്‍ അവരുടെ അധ്യാപനജോലി സമയം ഹെഡ്മാസ്റ്ററുടേതിനു തുല്യമായി കുറയ്ക്കും. പ്രിന്‍സിപ്പലിന്റെ അധ്യാപനസമയം കുറയ്ക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ആ വിഷയത്തിലെ ജൂനിയര്‍ അധ്യാപര്‍ക്കു കൂടുതല്‍ പീരിയഡുകള്‍ നല്‍കും.

യോഗ്യരായ ജൂനിയര്‍ അധ്യാപകര്‍ ഇല്ലെങ്കില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും. ഹൈസ്‌കൂളും ഹയര്‍സെക്കന്‍ഡറിയും ഉള്ള സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനു മാത്രമാണ് ഓഫിസ് സംവിധാനമുള്ളത്. ഇത് ഹയര്‍സെക്കന്‍ഡറിക്കുകൂടി വിനിയോഗിക്കാം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഖാദര്‍ കമ്മിറ്റി മുന്നോട്ടുവെച്ചത്.

First published: May 29, 2019, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading