നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING: ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

  BREAKING: ചെറിയ പെരുന്നാള്‍: സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടി

  ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയതി മാറ്റിയത്

  News 18

  News 18

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ മൂന്നില്‍ നിന്ന് ആറിലേക്ക് മാറ്റി. ചെറിയ പെരുന്നാള്‍ അവധി പരിഗണിച്ചാണ് തീയതി മാറ്റിയത്. ഹൈസ്‌കൂള്‍ -ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള ഖാദര്‍ കമ്മിറ്റി ശുപാര്‍ശ മന്ത്രി സഭ യോഗം അംഗീകരിച്ചു. പൊതുവിദ്യാഭ്യാസവകുപ്പും ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റും വൊക്കേഷനല്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റും ലയിക്കാനും തീരുമാനമായിട്ടുണ്ട്.

   Also Read: പെരുന്നാൾ: സ്‌കൂൾ തുറക്കുന്നത് ജൂൺ ആറിലേക്ക് നീട്ടണമെന്ന് ചെന്നിത്തല

   നേരത്തെ മധ്യവേനല്‍ അവധിക്ക് ശേഷം സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന്പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.

   'ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്.നാല് ,അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ആദ്യ ദിവസം സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരും.അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കി,'എന്നായിരുന്നു ചെന്നിത്തലപറഞ്ഞിരുന്നത്.

   First published:
   )}