നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Fact Check| 'ഇന്ന് രാത്രി മുതൽ കൊറോണ വിവരങ്ങൾ അയയ്ക്കരുത്'- ഈ വാട്സാപ്പ് സന്ദേശം വാസ്തവമോ?

  Fact Check| 'ഇന്ന് രാത്രി മുതൽ കൊറോണ വിവരങ്ങൾ അയയ്ക്കരുത്'- ഈ വാട്സാപ്പ് സന്ദേശം വാസ്തവമോ?

  Fact Check| ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ദുരന്തനിവാരണ നിയമം 2005 അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

  news18

  news18

  • Share this:
   'രാജ്യത്ത് ദുരന്തനിവാരണ നിയമം ഇന്ന് രാത്രി മുതൽ നടപ്പാക്കിയതിനാൽ സർക്കാർ വകുപ്പുകളല്ലാതെ ഒരാളും കൊറോണ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ പാടില്ല'- തിങ്കളാഴ്ച രാത്രി മുതൽ വ്യാപകമായി പ്രചരിക്കുന്ന സന്ദേശമാണിത്. രാജ്യത്തെ പ്രമുഖ നിയമവാർത്താ പോർട്ടലായ ലൈവ് ലോ ഡോട്ട് ഇൻ ലിങ്ക് സഹിതമാണ് ഈ സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ഈ സന്ദേശം തെറ്റാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി.

   ദുരന്തനിവാരണ നിയമം നടപ്പാക്കിയതുസംബന്ധിച്ച് ഒരു നിർദേശവും ദേശീയ ദുരന്തനിവാരണ അതോറ്റിയിൽനിന്ന് ലഭിച്ചിട്ടില്ലെന്നും, തെറ്റായ പ്രചരണം ശ്രദ്ധയിൽപ്പെട്ടതായും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
   അതേസമയം കൊറോണ സംബന്ധിച്ച് വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ച വാർത്തയാണ് വ്യാജസന്ദേശത്തോടൊപ്പമുള്ള ലൈവ് ലോ റിപ്പോർട്ടിൽ പറയുന്നത്, ഇത് മാർച്ച് 31ന് ആയിരുന്നു. ഇത് പരിഗണിച്ച സുപ്രീം കോടതി, മാധ്യമങ്ങൾ വാർത്ത നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിരുന്നു.


   You may also like:ചലച്ചിത്രതാരം ശശി കലിംഗ അന്തരിച്ചു [NEWS]COVID 19 | ആരോഗ്യനില വഷളായി; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണെ ഐസിയുവിലേക്ക് മാറ്റി [PHOTO]UAEയിൽ ബേക്കറി ജീവനക്കാരൻ ഭക്ഷണത്തിൽ തുപ്പിയ സംഭവം: അറസ്റ്റു ചെയ്യപ്പെട്ടയാൾ കോവിഡ‍് ബാധിതനല്ലെന്ന് റിപ്പോർട്ട് [NEWS]
   ഇത്തരത്തിലുള്ള വ്യാജപ്രചാരണങ്ങൾ നടത്തുന്നത് ദുരന്തനിവാരണ നിയമം 2005 അനുസരിച്ച് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

   കൊറോണ വൈറസ് സംബന്ധിച്ച് പുറപ്പെടുവിക്കുന്ന എല്ലാ ഔദ്യോഗിക ഉത്തരവുകളും ദുരന്തനിവാരണ അതോറിറ്റിയുടെ www.sdma.kerala.gov.in എന്ന വെബ്സൈറ്റിലും ദുരന്തനിവാരണ അതോറിറ്റിയുടെ ഫേസ്ബുക്ക് പേജിലും ലഭഅയമാണ്. 1077 എന്ന നമ്പരിൽ വിളിച്ചാൽ അതത് ജില്ലകളിലെ എമർജൻസ് ഓപ്പറേഷൻ സെന്‍ററുകളിൽനിന്ന് വിവരം അറിയാനാകും.
   First published: