ഇന്റർഫേസ് /വാർത്ത /Kerala / Kerala Secretariat Fire | സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

Kerala Secretariat Fire | സെക്രട്ടേറിയറ്റിന് മുന്നിൽ വീണ്ടും സംഘർഷം; ജലപീരങ്കി പ്രയോഗിച്ചു

തീപിടിത്തമുണ്ടായ ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

തീപിടിത്തമുണ്ടായ ഓഫീസിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു.

  • Share this:

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലെ പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം. സമരക്കാർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സര്‍ക്കാര്‍ പരസ്യങ്ങളുടെ ഫ്ലക്സ് ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ബോര്‍ഡുകളും നശിപ്പിച്ചു.

സെക്രട്ടേറിയറ്റിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തം ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എ. കൗശിഗൻ അന്വേഷിക്കും. തിപിടിത്തത്തിൽ തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചും അന്വേഷണം നടത്തും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ് നേതാക്കൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. സെക്രട്ടേറിയറ്റിലേക്കു തള്ളിക്കയറാൻ ബിജെപി പ്രവർത്തകർ ശ്രമിച്ചു. സെക്രട്ടേറിയറ്റിന്റെ സുരക്ഷ കേന്ദ്രസേനയെ ഏൽപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നാളെ സംസ്ഥാന വ്യാപകമായി ബിജെപി പ്രതിഷേധദിനം ആചരിക്കും.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോൾ ഓഫീസിലുണ്ടായ തീപിടിത്തത്തിൽ കത്തി നശിച്ചത് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. സംഭവത്തെ കുറിച്ച് എൻ.ഐ.എ അന്വേഷിക്കണം. സെക്രട്ടേറിയറ്റിൽ തീപ്പിടുത്തം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.

സ്വര്‍ണക്കടത്ത് കേസിലെ തെളിവ് നശിപ്പിക്കാനാണ് തിപിടിത്തത്തിലൂടെ ലക്ഷ്യമിട്ടത്. മൂന്ന് സെഷനിലാണ് തീപ്പിടുത്തം ഉണ്ടായത്. വി.ഐ.പികളുടെ യാത്ര സംബന്ധിച്ച നിരവധി രഹസ്യ ഫയലുകൾ കത്തിയെന്നും ചെന്നിത്തല പറഞ്ഞു.

രണ്ടു ദിവസമായി അടച്ചിട്ടിരുന്ന മുറിയിൽ ഫാനിന്റെ സ്വിച്ചിൽ നിന്നും തീ പിടിച്ചെന്നാണ് അധികൃതർ പറയുന്നതെന്ന് ചെന്നിത്തല പറഞ്ഞു. അടച്ചിട്ട മുറിയിലെ ഫാൻ ഓൺ ആയിരുന്നെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതൊക്കെ എങ്ങനെ വിശ്വസിക്കും. ചീഫ് സെക്രട്ടറി രാജാവിനേക്കാള്‍ വലിയ രാജഭക്തി കാട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

You may also like:Pulwama Terror Attack | പുൽവാമ ഭീകരാക്രമണ കേസിൽ 5000 പേജുള്ള കുറ്റപത്രം; മസൂദ് അസർ ഉൾപ്പെടെ 20 പേർ പ്രതിപ്പട്ടികയിൽ [NEWS]Annamalai Kuppuswamy| കർണാടക പൊലീസിലെ 'സിങ്കം'; ഐപിഎസ് രാജിവെച്ച യുവ ഓഫീസർ തമിഴ്നാട്ടിൽ ബിജെപിയിൽ ചേർന്നു [NEWS] കാസർഗോഡ് 15 വയസുകാരി പീഡനത്തിനിരയായി; അയൽവാസി ഉൾപ്പെടെ രണ്ടുപേർക്കെതിരെ പോക്സോ കേസ് [NEWS]

ഇന്നു വൈകിട്ടോടെയാണ് ഭരണസിരാ കേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായത്. പ്രോട്ടോകോൾ വിഭാഗം ഓഫീസിലാണ് തീപിടുത്തമുണ്ടായത്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു. നിരവധി ഫയലുകൾ കത്തിനശിച്ചെന്നാണ് വിവരം. സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിനോട് ചേർന്നുള്ള ഓഫീസിലാണ് തീപിടിത്തമുണ്ടായത്. കമ്പ്യൂട്ടറിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. ഓഫീസിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ഫയർ ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.

First published:

Tags: Fire breakout, Gold Smuggling Case, K surendran, Kerala Secretariat Fire, Ramesh chennitala, Secretariat, Youth congress