ബാലഭാസ്ക്കറിന്‍റെ ചികിത്സയ്ക്കായി എയിംസ് ഡോക്ടർമാരുടെ സഹായം തേടി

News18 Malayalam
Updated: September 29, 2018, 11:42 AM IST
ബാലഭാസ്ക്കറിന്‍റെ ചികിത്സയ്ക്കായി എയിംസ് ഡോക്ടർമാരുടെ സഹായം തേടി
ബാലഭാസ്ക്കർ
  • Share this:
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരുക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും , ഭാര്യ ലക്ഷ്മിയുടെയും ചിക്തസയ്ക്ക് എയിംസ് ഡോക്ടര്‍മാരുടെ സഹായം തേടി. ന്യൂറോളജിസ്റ്റിന്റെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദക്കും എയിംസ് ഡയറക്ടര്‍ക്കും കത്തയച്ചു. ബാലഭാസ്‌കര്‍ ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയുടെ ആവശ്യപ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചത്. എയിംസില്‍ നിന്നുള്ള മറുപടി ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. അതേസമയം ബാലഭാസ്‌കറിന്റെയും ഭാര്യയുടെയും നില ഗുരുതരമായി തുടരുകയാണ്. ബാലഭാസ്‌കര്‍ ഇപ്പോഴും വെന്റിലേറ്ററിലാണ്.

ആ യാത്ര മോൾക്ക് വേണ്ടിയായിരുന്നു... പക്ഷെ..

തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂരില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തിന് സമീപം മരത്തില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം. അപകടത്തില്‍ ബാലഭാസ്‌കറിന്റെ നട്ടെല്ലിനും ശ്വാസകോശത്തിനും തലയ്ക്കുമാണ് പരിക്ക്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയായിരുന്നു. ബുധനാഴ്ച ബാലഭാസ്‌കര്‍ കണ്ണ് തുറന്നിരുന്നു. ഇതേത്തുടര്‍ന്ന് വെന്റിലേറ്റര്‍ ഒഴിവാക്കി. എന്നാല്‍ പിന്നീട് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായം തേടുകയായിരുന്നു. അപകടത്തിൽ മരിച്ച മകൾ തേജ്വസിനി ബാലയുടെ മൃതദേഹം വ്യാഴാഴ്ച സംസ്കരിച്ചിരുന്നു. തിരുവനന്തപുരം മുടവൻമുകളിൽ ലക്ഷ്മിയുടെ വീട്ട് വളപ്പിലായിരുന്നു സംസ്കാരം.

First published: September 29, 2018, 11:42 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading