• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഡൽഹിയിൽ സമ്പത്തിന്റെ ഉപദേശം പ്രാവർത്തികമാക്കുമെന്ന് കെവി തോമസ്; റിപ്പബ്ലിക് ദിനത്തിൽ കേരളഹൗസിൽ ദേശീയപതാക ഉയർത്തും

ഡൽഹിയിൽ സമ്പത്തിന്റെ ഉപദേശം പ്രാവർത്തികമാക്കുമെന്ന് കെവി തോമസ്; റിപ്പബ്ലിക് ദിനത്തിൽ കേരളഹൗസിൽ ദേശീയപതാക ഉയർത്തും

കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാകുന്ന കെ.വി തോമസിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം

  • Share this:

    തിരുവനന്തപുരം: ഡൽഹിയിൽ സമ്പത്തിന്റെ ഉപദേശം പ്രാവർത്തികമാക്കുമെന്ന് കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ വി തോമസ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ കേരള ഹൗസിൽ ദേശീയ പതാക ഉയർത്തുന്നത് കെ.വി തോമസ് ആയിരിക്കും. കഴിഞ്ഞ ദിവസം അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചിരുന്നു. കെ.വി തോമസ് ഇന്ന് ഡൽഹിയിലേക്ക് പോകും.

    കേന്ദ്ര സർക്കാരിന് മുന്നിൽ കേരളത്തിന്‍റെ ആവശ്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തുകയെന്നതാണ് കേരള സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയാകുന്ന കെ.വി തോമസിന് മുന്നിലുള്ള പ്രധാന ഉത്തരവാദിത്വം. കേരളത്തിന്റെ ആവശ്യങ്ങളായി കേന്ദ്ര സർക്കാരിനു മുമ്പാകെയുള്ള കാര്യങ്ങൾ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. പ്രളയകാലത്ത് കേന്ദ്രം നൽകിയ അരിക്ക് വിലയാവശ്യപ്പെട്ടതും കിഫ്ബിവഴി എടുക്കുന്ന വായ്പ സംസ്ഥാനത്തിന്റെ കടത്തിൽ കണക്കാക്കുന്നതും ഇവരുടെ കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.

    ദേശീയപാത വികസനത്തിന് സംസ്ഥാനവും വിഹിതം വഹിക്കണമെന്ന കേന്ദ്രനിലപാട് സംസ്ഥാനത്തിന് തിരിച്ചടിയാണ്. എയിംസ് അനുവദിക്കണമെന്ന ദീർഘകാല ആവശ്യവും കെ.വി.തോമസ് കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. നേരത്തെ എ. സമ്പത്ത് ഉപയോഗിച്ചിരുന്ന മുറിയായിരിക്കും കേരള ഹൗസിൽ കെ.വി.തോമസ് ഉപയോഗിക്കുക.

    Published by:Anuraj GR
    First published: