സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 20ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപന തീയതി അറിയിച്ചത്. ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വേനലവധിക്ക് ശേഷം ജൂണ്‍ ഒന്നിന് തന്നെ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കും. വിശദമായ അറിയിപ്പ് വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തിറക്കും.ഇത്തവണ ഗ്രേസ് മാർക്ക് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിപുലമായ പരിപാടി ആവിഷ്കരിച്ചിരിക്കുവെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ആഴ്ച വിദ്യാഭ്യാസ ഉദ്യോഗസ്ഥന്മാരുടെ യോഗം ചേരും. മെയ് 20 ന് മുൻപ് പിടിഎ യോഗം ചേരണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. പാഠപുസ്തകം 80 ശതമാനം എത്തിക്കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
പാഠപുസ്തക തയ്യാറാക്കുന്നതിൽ 25 ലക്ഷം വിദ്യാർത്ഥികൾ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ തന്നെ ഇങ്ങനെ ഒന്ന് ആദ്യമായിരിക്കാം. പുതിയ പാഠപുസ്തകം 2024ൽ പുറത്തിറങ്ങുമെന്നും മന്ത്രി അറിയിച്ചു. ക്ലാസ്സ് ടൈമിൽ കുട്ടികളെ മറ്റു പരിപാടികളിൽ പങ്കെടുപ്പിക്കുന്ന രീതി അനുവദിക്കാൻ കഴിയില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. വിദ്യാഭ്യാസ നിയമത്തിൽ പറയുന്ന സമയം മുഴുവൻ പഠനത്തിനായി മാറ്റി വയ്ക്കും. മറ്റു പരിപാടികൾ പോലും ഈ സമയം നടത്താൻ അനുവദിക്കില്ലെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
എല്ലാ സ്കൂളുകളിലും പച്ചക്കറി തോട്ടം നടപ്പിലാക്കും.എല്ലാ ദിവസവും സ്കൂളുകളിൽ ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകണം.അൺ എയ്ഡഡ് സ്കൂളിലെ ഫീസ് നിർണയിക്കാൻ കോടതിയുടെ നിർദേശപ്രകാരം റെഗുലേറ്ററി കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. ഇതിനോട് വിയോജിപ്പുള്ള സ്കൂൾ മാനേജ്മെന്റുകൾക്ക് കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Higher secondary exam, Kerala Education, SSLC Exam Result