• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala SSLC Result 2020 Date and Time| എസ്എസ്എൽസി ഫലം എപ്പോൾ എവിടെ അറിയാം?

Kerala SSLC Result 2020 Date and Time| എസ്എസ്എൽസി ഫലം എപ്പോൾ എവിടെ അറിയാം?

Kerala SSLC Result 2020 Date and Time| 2019 ൽ 4,31,762 പേർ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. വിജയശതമാനം 97.84 ആയിരുന്നു.

exam

exam

  • Share this:
    Kerala SSLC Result 2020 Date and Time| കൊറോണ വൈറസ് വ്യാപനവും ലോക്ക്ഡണും കാരണം വൈകിയ എസ്എസ്എൽസി പരീക്ഷ ഫലം നാളെ പുറത്തുവരും. പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് പുറത്തുവിടുന്നത്. ഔദ്യോഗിക വെബ്‌സൈറ്റായ keralaresults.nic.in വഴി ഫലം അറിയാം. നാലുലക്ഷത്തിലേറെ വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷ എഴുതിയത്.

    പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ മാർച്ച് 10 മുതൽ 26 വരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ലോക്ക്ഡൗൺ കാരണം ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിതശാസ്ത്ര പരീക്ഷകൾ റദ്ദാക്കേണ്ടിവന്നു. ഇവ പിന്നീട്, കോവിഡ് -19 പ്രോട്ടോക്കോൾ പ്രകാരം മെയ് അവസാനം നടത്തുകയായിരുന്നു.

    പരീക്ഷഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

    kerala.gov.in

    keralaresults.nic.in

    results.itschool.gov.in

    cdit.org

    prd.kerala.gov.in

    results.nic.in

    educationkerala.gov.in

    വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലങ്ങൾ 'സഫലം' ആപ്പ് വഴിയും അറിയാനാകും

    ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്‍റെ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനായ ‘സഫലം’ വഴി വിദ്യാർത്ഥികൾക്ക് അവരുടെ ഫലങ്ങൾ പരിശോധിക്കാം, ഈ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്ന് എളുപ്പത്തിൽ ഡൌൺലോഡ് ചെയ്യാൻ കഴിയും.
    TRENDING:#BoycottNetflix | ട്വിറ്ററിൽ ട്രെന്റിങ്ങായി ഹാഷ്ടാഗ്; കാരണം ഈ തെലുങ്ക് ചിത്രം [NEWS]Kerala Rain Alert | സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് [PHOTOS]ഭർത്താവ് ചിക്കൻ ബിരിയാണി വാങ്ങിക്കൊടുത്തില്ല; ഇരുപത്തെട്ടുകാരി ജീവനൊടുക്കി [NEWS]
    അതേസമയം, ഹയർസെക്കൻഡറി പരീക്ഷ ഫലം ജൂലൈ 10 നാണ് പ്രഖ്യാപിക്കുന്നത്. ഈ വർഷം പ്ലസ് ടു, പ്ലസ് വൺ, വിഎച്ച്എസ്ഇ എന്നിവയിലായി എട്ട് ലക്ഷത്തിലധികം കുട്ടികൾ പരീക്ഷ എഴുതി.

    2019 ൽ 4,31,762 പേർ പത്താം ക്ലാസ് പരീക്ഷ എഴുതിയിരുന്നു. വിജയശതമാനം 97.84 ആയിരുന്നു.
    First published: