മലപ്പുറം: കോവിഡ് കാലത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ റെക്കോഡ് വിജയം സ്വന്തമാക്കി. മങ്കട സ്കൂളിലെ ഹാരൂണ്‍ കരീം ടി.കെ. കാഴ്ച പരിമിതിയുള്ള വിദ്യാര്‍ത്ഥിയായ ഹാരൂൺ സ്വന്തം കമ്പ്യൂട്ടറിൽ സ്ക്രൈബിന്റെ സഹായമില്ലാതെ പരീക്ഷയെഴുതി നേരത്തെ തന്നെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
സംസ്ഥാനത്ത് ആദ്യമായി കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരീക്ഷയെഴുതിയ വിദ്യാർഥിയും ഹാരൂണാണ്. ഫലം പ്രഖ്യാപിച്ചപ്പോഴും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് ഹാരൂൺ വീണ്ടും വാർത്തകളിൽ നിറയുന്നത്.
ഹാരൂണിന്റെ വിജയം ഔദ്യോഗിക ഫല പ്രഖ്യാപനത്തിനിടെ മന്ത്രി സി. രവീന്ദ്രനാഥ് എടുത്തു പറയുകയും ചെയ്തു. കാഴ്ച ശക്തിയില്ലാത്ത ഹാരൂണ്‍ പ്രത്യേക അനുമതി നേടിയെടുത്താണ് കമ്പ്യൂട്ടർ സഹായത്തോടെ പരീക്ഷയെഴുതിയത്.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
പരീക്ഷാ ഇന്‍വിജിലേറ്ററായിരുന്ന മനോജ് വായിച്ചുകൊടുത്ത ചോദ്യങ്ങൾക്കുള്ള ഉത്തരം ഹാരൂൺ കംപ്യൂട്ടറില്‍ ടൈപ്പ് ചെയതു. ഇതു പിന്നീട് പ്രിന്റ് ചെയ്ത് മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുകള്‍ക്കൊപ്പം നല്‍കുകയായിരുന്നു
സാധാരണ കുട്ടികൾക്കൊപ്പമാണ് കാഴ്ചശക്തിയില്ലെങ്കിലും ഹാരൂണ്‍ ശ്രമിച്ചത്. സാങ്കേതിക വിദ്യകയുടെ സഹായത്തോടെയായിരുന്നു പഠനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.