തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തു വന്നു. ഇനി നാട്ടിൽ അങ്ങോളമിങ്ങോളം ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ഫ്ലക്സുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. എന്നാൽ, ഇത്തരം ഫ്ലക്സുകൾ പാടില്ലെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് ആരും മറക്കേണ്ട.
മത്സരബുദ്ധി ഉളവാക്കുന്ന ഇത്തരം ഫ്ലക്സുകൾ കുട്ടികളിൽ കടുത്ത മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഉത്തരവ്. ബോര്‍ഡുകള്‍ വിലക്കിക്കൊണ്ടുള്ള ഉത്തരവുകള്‍ വിദ്യാലയങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്.
Also Read- Kerala SSLC Result 2023:എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 99.70 എല്‍എസ്എസ്, യുഎസ്എസ് സ്‌കോളര്‍ഷിപ്പുകളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് വിജയിപ്പിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പരീക്ഷകള്‍ എഴുതുന്നതിനുവേണ്ടി കുട്ടികള്‍ രാത്രികാല പരിശീലന ക്ലാസിന് പോകേണ്ട സ്ഥിതിയാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി. Also Read- പത്ത് പേർക്ക് പുതുജീവൻ നൽകിയ സാരംഗിന് പത്താം ക്ലാസ് ഫലം വന്നപ്പോൾ ഫുൾ A+ അവധിക്കാലത്ത് പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പോരായ്മകളുണ്ടെന്നും കമ്മീഷന്‍ അധ്യക്ഷൻ കെ വി മനോജ് കുമാര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയില്‍ അനാവശ്യ മത്സരബുദ്ധിയും സമ്മര്‍ദവും സൃഷ്ടിക്കുന്ന പരീക്ഷകളില്‍ മാറ്റംവരുത്തേണ്ടത് അനിവാര്യമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.