• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala SSLC Result 2020| ആ 4991 പേർ ഇത്തവണ ജയിക്കാത്തത് എന്ത്?

Kerala SSLC Result 2020| ആ 4991 പേർ ഇത്തവണ ജയിക്കാത്തത് എന്ത്?

കഴിഞ്ഞ വർഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണം കുറഞ്ഞിട്ടും വിജയശതമാനത്തിൽ വർധനവുണ്ടായി.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. എസ്എസ്എൽസി റഗുലർ വിദ്യാർഥികളിൽ പരീക്ഷ എഴുതിയ 4,22,02 കുട്ടികളിൽ 4,17,101 പേരും വിജയിച്ചു. വിജയശതമാനം- 98.82 ശതമാനം. ഇത്തവണയും മോഡറേഷനൊന്നും നൽകാതെയാണ് ഇത്രയധികം പേർ വിജയിച്ചത്. കഴിഞ്ഞ വർഷം ഇത് 98.11 ശതമാനമായിരുന്നു. 2019ൽ പരീക്ഷ എഴുതിയത് 4,34,729 പേർ. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 4,26,513 പേരും.

    ഇത്തവണ പരീക്ഷ എഴുതിയ 1.18 ശതമാനം പേർ മാത്രമാണ് ഇത്തവണ ഉപരിപഠനത്തിന് യോഗ്യത നേടാത്തത്. കൃത്യമായി പറഞ്ഞാൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളിൽ ഉപരിപഠനത്തിന് യോഗ്യത നേടാത്തത് 4991 പേർ മാത്രം. എന്നാൽ ഇവരെല്ലാവരും പരീക്ഷ എഴുതിയവരാകണമെന്നില്ല. ഇത്തവണ പ്രത്യേകിച്ച് കോവിഡിന്റെ പശ്ചാത്തലത്തിൽ ഒട്ടേറെ വിദ്യാർഥികൾക്ക് രണ്ടാംഘട്ടത്തിൽ നടന്ന പരീക്ഷകൾ എഴുതാനായില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അവർക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യമൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

    കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കാരണം പരീക്ഷ എഴുതാന്‍ കഴിയാതിരുന്ന എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കായി സേ പരീക്ഷ നടത്തുമെന്ന് മന്ത്രി സി രവീന്ദ്രനാഥ്. ഇവര്‍ക്കായി റെഗുലര്‍ സേ പരീക്ഷയാണ് നടത്തുക. തീയതി പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മോഡറേഷന്‍ ഇല്ലാതെയാണ് ഇത്തവണ ഫലം നിശ്ചയിച്ചതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

    TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

    4991 പേരിൽ എല്ലാ പരീക്ഷയും എഴുതിയവരിൽ ഒന്നോ രണ്ടോ വിഷയങ്ങൾക്ക് മാത്രമായിരിക്കും യോഗ്യത നേടാത്തത്. ഇവരിൽ മിക്കവരും സേ പരീക്ഷയിൽ വിജയിക്കും. ഇത്തവണ എല്ലാ വിഷയത്തിലും എ+ നേടിയത് 41,906 പേരാണ്. കഴിഞ്ഞ വര്‍ഷം ഈ നേട്ടം സ്വന്തമാക്കിയത് 37,334 പേരായിരുന്നു. ഇത്തവണ ആകെ വിദ്യാർഥികളുടെ എണ്ണം കുറ‍ഞ്ഞിട്ടും 4572 പേർ കൂടി എല്ലാ വിഷയങ്ങൾ എ പ്ലസ് സ്വന്തമാക്കി.



    സർക്കാർ സ്കൂളുകൾ ഇത്തവണയും നേട്ടം ആവർത്തിച്ചു. ആകെയുള്ള 1169 സർക്കാർ സ്കൂളുകളിൽ 637 ഇടങ്ങളിലും മുഴുവൻ വിദ്യാർഥികളും ഉപരിപഠനത്തിന് യോഗ്യത നേടി. 1427 എയ്ഡഡ് സ്കൂളിൽ 796 പേരും ഈ നേട്ടം സ്വന്തമാക്കി. അൺ എയ്ഡഡ് സ്കൂളുകളിൽ 454 ൽ 404 സ്കൂളുകൾക്കും പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളെയും വിജയിപ്പിക്കാനായി.
    Published by:Rajesh V
    First published: