തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,22,092 വിദ്യാർഥികളിൽ 4,17,101 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.71 ശതമാനത്തിന്റെ വർധനവുണ്ടായി.
എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 പേരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.
പ്രൈവറ്റായി പരീക്ഷയെഴുതിയ 1,770 വിദ്യാര്‍ഥികളില്‍ 1,356 പേര് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 76.61% ആണ് വിജയശതമാനം.
പത്തനംതിട്ടയാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യു ജില്ല. 99.71 % ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യു ജില്ല വയനാടാണ്- 95.04%.
TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]
വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല കുട്ടനാടാണ് (100%). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല വയനാട് (95.04%). ഏറ്റവു കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (2,736)
ഫലം അറിയാൻ താഴെ പറയുന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക
http://keralapareekshabhavan.in
https://sslcexam.kerala.gov.in/
http://www.results.kite.kerala.gov.in/
http://keralaresults.nic.in/
https://www.prd.kerala.gov.in/
http://www.sietkerala.gov.in/
SSLC (ശ്രവണവൈകല്യമുള്ളവർ)-
https://sslchiexam.kerala.gov.in/
THSLC
https://thsslcexam.kerala.gov.in/
THSLC (HI)
https://thsslchiexam.kerala.gov.in/
AHSLC
https://ahslcexam.kerala.gov.in/ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.