നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala SSLC Result 2020| എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം ഒറ്റനോട്ടത്തിൽ

  Kerala SSLC Result 2020| എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാഫലം ഒറ്റനോട്ടത്തിൽ

  എസ്എസ്എൽസിക്ക് 98.82 ശതമാനം; ടിഎച്ച്എസ്എൽസിക്ക് 99.13 ശതമാനം വിജയം

  News18 Malayalam

  News18 Malayalam

  • Share this:
   തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസിഫലം പ്രഖ്യാപിച്ചു. 98.82 ശതമാനമാണ് വിജയം. പരീക്ഷ എഴുതിയ 4,20,292 വിദ്യാർഥികളിൽ 4,17,101 പേർ വിജയിച്ചു. വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം 98.11 ശതമാനമായിരുന്നു വിജയം. ഇത്തവണ 0.71 ശതമാനത്തിന്റെ വർധനവുണ്ടായി.

   ഫലം ഒറ്റനോട്ടത്തിൽ

   എസ്.എസ്.എല്‍.സി. റഗുലര്‍ വിദ്യാര്‍ത്ഥികള്‍

   പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 4,22,092 (2019ൽ 4,34,729) കുറവ് (12637)

   ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം - 4,17,101 (2019ൽ 4,26,513) കുറവ് (9412)

   വിജയ ശതമാനം - 98.82% (കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം 98.11 %), വർധനവ് 0.71 %

   എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം - 41,906 (കഴിഞ്ഞ വര്‍ഷത്തെ എണ്ണം 37,334) വർധനവ് 4572 (12.25%)

   എസ്.എസ്.എല്‍.സി. പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍

   പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 1770
   ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 1356. ( വിജയ ശതമാനം 76.61% )

   വിജയശതമാനം ഏറ്റവും കൂടുതലുള്ള ജില്ല - പത്തനംതിട്ട( 99.71 %)

   വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല- വയനാട് ( 95.04 %)

   വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല - കുട്ടനാട് (100 %)

   വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല-വയനാട് ( 95.04 %)

   ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ കിട്ടിയ വിദ്യാഭ്യാസ ജില്ല- മലപ്പുറം (2736)

   ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ+ കിട്ടിയ സ്‌കൂള്‍ - പി.പി.എം.എച്ച്.എസ്.എസ്. കോട്ടുക്കര

   എസ്.എസ്.എല്‍.സി പ്രൈവറ്റ് വിഭാഗത്തില്‍ 1770 പേര്‍ പരീക്ഷ എഴുതി.

   TRENDING:ടിക് ടോക് എന്ന വന്മരം വീണു; ഇനിയെന്ത്? [NEWS]Unlock 2.0 | ജൂലൈ 31 വരെ അന്താരാഷ്ട്ര വിമാന സർവീസുകളില്ല; വിദ്യാഭ്യാസ സ്ഥാപനങ്ങളും തിയേറ്ററുകളും അടഞ്ഞു കിടക്കും [NEWS] 'അളമുട്ടിയാൽ കോൺഗ്രസും കടിക്കും'; ജോസ് വിഭാഗത്തെ എന്തുകൊണ്ട് യു.ഡി.എഫ് പുറത്താക്കി? [NEWS]

   ഗള്‍ഫ് സെന്ററുകളുടെ പരീക്ഷാഫലം

   ആകെ വിദ്യാലയങ്ങള്‍ - 9
   പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍- 597
   ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവർ- 587
   വിജയശതമാനം - 98.32 %
   3 ഗള്‍ഫ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി

   ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം

   ആകെ വിദ്യാലയങ്ങള്‍ - 9
   പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍- 592
   ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ വിദ്യാര്‍ത്ഥികള്‍- 561
   വിജയശതമാനം - 94.76%
   4 ലക്ഷദ്വീപ് സെന്ററുകള്‍ 100 ശതമാനം വിജയം നേടി.

   കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍- പി.കെ.എം.എം.എച്ച്.എസ്.എസ്. എടരിക്കോട് (മലപ്പുറം ജില്ല) - 2327

   കുറവ് കുട്ടികള്‍ പരീക്ഷയെഴുതിയ സെന്റര്‍ - ഗവ.എച്ച്.എസ്.തെക്കേകര (ആലപ്പുഴ ജില്ല), ഹസ്സന്‍ ഹാജി മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ (കണ്ണൂര്‍)- 2

   ടിഎച്ച്.എസ്.എല്‍.സി. പരീക്ഷ

   ആകെ സ്‌കൂളുകളുടെ എണ്ണം: 48

   പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം- 3090
   ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 3063
   വിജയശതമാനം 99.13%
   ഫുള്‍ എ+ കിട്ടിയ കുട്ടികളുടെ എണ്ണം 257

   എസ്.എസ്.എല്‍.സി. (എച്ച്.ഐ.) പരീക്ഷ

   ആകെ സ്‌കൂളുകളുടെ എണ്ണം - 29

   പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം 261
   ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം - 261
   വിജയശതമാനം 100%

   ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ) പരീക്ഷ

   ആകെ സ്‌കൂളുകളുടെ എണ്ണം: 1
   പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം 17
   ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 17
   വിജയശതമാനം - 100%

   എ.എച്ച്.എസ്.എല്‍.സി. പരീക്ഷ

   കേരള കലാമണ്ഡലം ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വളളത്തോള്‍ നഗര്‍, ചെറുതുരുത്തി, തൃശൂര്‍
   പരീക്ഷയെഴുതിയ കുട്ടികളുടെ എണ്ണം 70
   ഉന്നതവിദ്യാഭ്യാസത്തിന് അര്‍ഹത നേടിയവരുടെ എണ്ണം 54-
   വിജയശതമാനം 77.14%

   മുഴുവന്‍ വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടിയ സ്‌കൂളുകളുടെ എണ്ണം

   സര്‍ക്കാര്‍ 637
   എയ്ഡഡ് 796
   അണ്‍-എയ്ഡഡ് 404

   കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 100 ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
   ഗവണ്‍മെന്റ് സ്‌കൂള്‍ - 38 എണ്ണത്തിന്റെ വര്‍ദ്ധനവ്
   എയ്ഡഡ് സ്‌കൂള്‍ - 83 എണ്ണത്തിന്റെ വര്‍ദ്ധനവ്

   മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ ആകെ എണ്ണം 1837
   കഴിഞ്ഞ വര്‍ഷം ഇത് 1703 ആയിരുന്നു.

   കഴിഞ്ഞ വര്‍ഷം മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ കുട്ടികളുടെ എണ്ണം 37334, എന്നാല്‍ ഈ വര്‍ഷം അത് 41,906 ആയി വര്‍ദ്ധിച്ചു. (വര്‍ദ്ധനവ് 4572)

   ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുളള അപേക്ഷകള്‍ ജൂലൈ രണ്ടുമുതല്‍ ഏഴുവരെ ഓണ്‍ലൈനായി നല്‍കാവുന്നതാണ്.

   സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും.

   പരീക്ഷ നടന്നത് രണ്ടുഘട്ടമായി

   ആദ്യഘട്ട പരീക്ഷ മാര്‍ച്ച് 10 മുതല്‍ 19 വരെയും രണ്ടാംഘട്ട പരീക്ഷ 2020 മേയ് 26 മുതല്‍ 28 വരെയുമായാണ് നടന്നത്. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ആദ്യഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം 2020 മേയ് 18 മുതലും രണ്ടാം ഘട്ടത്തില്‍ നടന്ന പരീക്ഷകളുടെ മൂല്യനിര്‍ണ്ണയം ജൂണ്‍ നാലുമുതലും ആരംഭിച്ചു. കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ മൂല്യനിര്‍ണ്ണയം ജൂണ്‍ 19 നാണ് അവസാനിച്ചത്.
   First published: