• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്; കൊട്ടിഘോഷിച്ചുള്ള സഹായ വിതരണങ്ങൾക്കെതിരെ ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതു സമൂഹത്തിലും അവർ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിലാണ് ഉത്തരവ്.

news18
Updated: May 22, 2019, 2:14 PM IST
കുട്ടികളുടെ ആത്മാഭിമാനം തകർക്കരുത്; കൊട്ടിഘോഷിച്ചുള്ള സഹായ വിതരണങ്ങൾക്കെതിരെ ബാലാവകാശ കമ്മീഷൻ
പ്രതീകാത്മക ചിത്രം
news18
Updated: May 22, 2019, 2:14 PM IST
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് കുട്ടികളെ അപഹാസ്യരാക്കുന്ന തരത്തിൽ സഹായ വിതരണ പരിപാടികൾ നടത്തുന്നതിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികൾക്ക് ഏതെങ്കിലും തരത്തിലുള്ള പഠന - ചികിത്സ സഹായങ്ങൾ വിതരണം ചെയ്യുന്നത് അവരുടെ സ്വകാര്യതയെയോ ആത്മാഭിമാനത്തെയോ ബാധിക്കുന്ന തരത്തിലാകരുതെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.

also read:കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ 'പട' പുറപ്പെട്ടു

കുട്ടികളുടെ സ്വകാര്യതയും ആത്മാഭിമാനവും പൊതു സമൂഹത്തിലും അവർ വ്യാപരിക്കുന്ന ഇടങ്ങളിലും സംരക്ഷിക്കപ്പെടേണ്ടത് ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമാണെന്നതിലാണ് ഉത്തരവ്. സർക്കാർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാറിതര സംഘടനകൾ എന്നിവയ്ക്കെല്ലാം ഉത്തരവ് ബാധകമാണ്. ഇക്കാര്യത്തിൽ സർക്കാർ പൊതുവായ നിർദേശം പുറപ്പെടുവിക്കണമെന്നും കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

കുട്ടിയുടെ ദരിദ്ര പശ്ചാത്തലം മറ്റുള്ളവരാൽ അവമതിക്കപ്പെടാനോ അവരുടെ മനസിനെ മുറിപ്പെടുത്താനോ കാരണമാകുന്നത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കമ്മീഷൻ നിരീക്ഷിക്കുന്നു. സഹായ, സേവനങ്ങൾ സർക്കാർ മുൻഗണനയുടെ അടിസ്ഥാനത്തിൽ നൽകണമെന്നും കമ്മീഷൻ നിർദേശിച്ചു.

First published: May 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...