തിരുവനന്തപുരം: കെ എസ് ആർ ടി സി (KSRTC) ബസുകളിൽ ഉച്ചത്തിൽ മൊബൈൽ ഫോൺ (Mobile Phone), ഇലക്ട്രോണിക് ഉപകരങ്ങളും ഉപയോഗവും, ശബ്ദ ചിത്രങ്ങൾ വീക്ഷിക്കുന്നതിനും നിരോധിച്ചു. ഇത് സംബന്ധിച്ച് നിരവധി പരാതികൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി. കെ എസ് ആർ ടി സി മാനേജിങ് ഡയറക്ടർ പുറത്തിറക്കിയ പത്രകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
കെ എസ് ആർ ടി സി ബസുകളിൽ യാത്ര ചെയ്യുന്ന ചില യാത്രാക്കാർ അമിത ശബ്ദത്തിൽ മൊബൈൽ ഫോണിൽ സംസാരിക്കുന്നതും, സഭ്യമല്ലാതെ സംസാരിക്കുന്നതും, അമിത ശബ്ദത്തിൽ വീഡിയോ, ഗാനങ്ങൾ എന്നിവ ശ്രവിക്കുന്നതും സഹയാത്രക്കാർക്ക് ബുദ്ധിമുണ്ടാകുന്നവെന്ന നിരവധി പരാതികളാണ് ഉണ്ടാകുന്നത്. എല്ലാത്തരം യാത്രക്കാരുടേയും താൽപര്യങ്ങൾ പരമാവധി സംരക്ഷിച്ച് കൊണ്ട് സുരക്ഷിതമായ യാത്ര പ്രദാനം ചെയ്യാനാണ് കെ എസ് ആർ ടി സിയുടെ ശ്രമം. കൂടാതെ ഇത്തരത്തിലുള്ള പെരുമാറ്റം കാരണം ബസിനുള്ളിൽ യാത്രക്കാർ തമ്മിൽ അനാരോഗ്യവും, അസുഖകരവുമായ യാത്രാ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കെ എസ് ആർ ടി സി ഇത്തരത്തിലുള്ള ഉപയോഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ഇത് ബസിനുള്ളിൽ എഴുതി പ്രദർശിപ്പിക്കും. കൂടാതെ ബസിനുള്ളിൽ ഇത് സംബന്ധിച്ചുണ്ടാകുന്ന പരാതികൾ കണ്ടക്ടർമാർ സംയമനത്തോടെ പരിഹരിക്കുകയും, ഈ നിർദ്ദേശങ്ങൾ പാലിക്കാൻ യാത്രക്കാരോട് അഭ്യർത്ഥിക്കുകയും ചെയ്യും.
കോട്ടയത്തുനിന്നും കിഴക്കൻ മേഖലയിലേക്കുള്ള രാത്രി യാത്രക്കാരോട് KSRTC ചെയ്യുന്നത്
KSRTC യിൽ രാത്രി പതിനൊന്ന് മണിക്കു ശേഷം എത്തുന്ന കിഴക്കൻ മേഖലയിലേക്കുള്ളവരുടെ യാത്രാ ക്ലേശത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കോവിഡിന് മുൻപ് ഉണ്ടായിരുന്ന ദുരിതം കോവിഡിന് ശേഷം കുറച്ച് കൂടി രൂക്ഷമായിരിക്കുകയാണ്. കൃത്യമായ ഇടവേളകളിൽ ബസുകൾ ഷെഡ്യൂൾ ചെയ്യാതെ ജീവനക്കാർക്ക് തോന്നുമ്പോഴാണ് വാഹനം ഷെഡ്യൂൾ ചെയ്യുന്നത്. ഇത് മൂലം പാമ്പാടി, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ് ഏറ്റവും ദുരിതം അനുഭവിക്കുന്നത്.
രാത്രി പതിനൊന്ന് മണിക്കുശേഷം കോട്ടയത്ത് നിന്നും കുമളിയിലേക്ക് പിന്നീടുള്ള ബസ് പുലർച്ചെ 5 മണിക്കാണ്. ഇതിനിടയിൽ തിരുവനന്തപുരത്ത് നിന്നും നെടുങ്കണ്ടത്തേക്ക് 1.45 ന് കോട്ടയത്ത് എത്തുന്ന KSRTC മാത്രമാണ് യാത്രക്കാർക്ക് ശരണം. ബസിൽ പലപ്പോഴും നിന്ന് തിരിയാൻ കഴിയാത്ത വിധം യാത്രക്കാരുമായിരിക്കും. ഈ ബസിൽ കയറിക കൂടാൻ കഴിയാത്തവരും, കിഴക്കൻ മേഖലയിലേക്ക് യാത്ര ചെയ്യുവാനായി എത്തുന്നവരും പുലർച്ചെ അഞ്ച് മണി വരെ കൊതുകിനോട് പടവെട്ടിയാണ് സമയം തള്ളി നീക്കുന്നത്.
പുലർച്ചെ 1.45 ന് കോട്ടയത്ത് നിന്നും നെടുങ്കണ്ടത്തേക്ക് പുറപ്പെടുന്ന KSRTC ജീവനക്കാർ അവർക്ക് ഇഷ്ടമുള്ള റൂട്ടിലൂടെയാണ് സർവ്വീസ് നടത്തുന്നത്. സ്റ്റാന്റ് വിടുന്ന KSRTC എത് വഴിയിലൂടെ പോകണമെന്ന് നിശ്ചയിക്കുന്നത് ജീവനക്കാരാണ്. KSRTC റൂട്ട് പ്രകാരം കുമളി ഭാഗത്തേക്ക് പോകുന്ന ബസുകൾ സ്റ്റാന്റിൽ നിന്നും ഇറങ്ങി സ്റ്റാർ ജംഗ്ഷൻ -തിരുനക്കര ശാസ്ത്രി റോഡ് വഴി ലോഗോസ് ജംഗ്ഷനും പിന്നിട്ട് കളക്ട്രറേറ്റിലുടെ വേണം പോവാൻ. ഈ വഴി പോകുമ്പോൾ ശാസ്ത്രി റോഡിലും, റെയിവെയിൽ നിന്നും വരുന്നവർ ബസ് പ്രതീക്ഷിച്ച് ലോഗോസ് ജംഗ്ഷനിലെയും യാത്രക്കാർക്ക് ഇത് പ്രയോജനം ചെയ്യും. എന്നാൽ രാത്രി പതിനൊന്ന് കഴിഞ്ഞാൽ പല KSRTC ഡ്രൈവർമാരും ഈ നിയമങ്ങൾ പാലിക്കുന്നില്ലെന്നതാണ് സത്യം.
KSRTC സ്റ്റാന്റിൽ നിന്നും ഇറങ്ങുന്ന ബസുകൾ വൺവെ പാലിക്കാതെ ചന്തകവല റോഡിലൂടെ തിരുനക്കരയിൽ എത്തി. തിരുനക്കരയിൽ നിന്നും മറ്റൊരു വൺവേ സംവിധാനം കൂടി തെറ്റിച്ച് മാമ്മൻ മാപ്പിളാ ഹാളിന് മുൻപിലൂടെ KK റോഡ് വഴി കുമളി ഭാഗത്തേക്ക് പോവുകയാണ് പതിവ് ഇത് ശാസ്ത്രി റോഡിലും, ലോഗോസ് ജംഗ്ഷനിലും ബസ് കാത്ത് നിൽക്കുന്ന യാത്രക്കാരെയാണ് ബുദ്ധിമുട്ടിലാകുകയും ഇരുട്ടത്ത് നിറുത്തുകയും ചെയ്യുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala state rtc, Ksrtc, Ksrtc services