• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വാശ്രയ കോളേജുകളിലെ MBBS പ്രവേശനത്തിൽ അവ്യക്തത; കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരം കുറയാൻ സാധ്യത

സ്വാശ്രയ കോളേജുകളിലെ MBBS പ്രവേശനത്തിൽ അവ്യക്തത; കേരളത്തിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് അവസരം കുറയാൻ സാധ്യത

ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എംബിബിഎസ് പ്രവേശനത്തിന് 7000 പേർ അപേക്ഷിച്ച സാഹചര്യത്തിലാണ് കേരളത്തിലെ വിദ്യാർത്ഥികൾക്ക് അവസരം കുറയുമോയെന്ന ആശങ്ക ഉയരുന്നത്...

doctor

doctor

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ കോളെജുകളിലെ എംബിബിഎസ് പ്രവേശനത്തിൽ അവ്യക്തത. കേരളത്തിൽ നിന്നുളള വിദ്യാർഥികളുടെ അവസരം കുറയുമോ എന്ന് ആശങ്ക. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷിച്ചത് 7000 പേർ. ഇതര സംസ്ഥാന വിദ്യാർഥികൾക്ക് അപേക്ഷിക്കാൻ അവസരമൊരുക്കണമെന്ന് സുപ്രീം കോടതി തീരുമാനിച്ചെങ്കിലും എത്ര ശതമാനം സീറ്റിൽ എന്നതിൽ വ്യക്തതയില്ല.

    സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ചാണ് ഇതര സംസ്ഥാന വിദ്യാർഥികൾക്ക് കേരളത്തിലെ എംബിബിഎസ് സീറ്റുകളിലേക്ക് അപേക്ഷിക്കാൻ അവസരം നൽകിയത്. ഏഴായിരത്തോളം വിദ്യാർഥികൾ അപേക്ഷ നൽകി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ പ്രതീക്ഷിച്ചതെങ്കിലും അപേക്ഷകരിലധികവും രാജസ്ഥാനിൽ നിന്നാണ്. രാജസ്ഥാനിലെ 1900 വിദ്യാർഥികളാണ് കേരളത്തിൽ എംബിബിഎസ് പ്രവേശനത്തിന് അപേക്ഷ നൽകിയത്. തമിഴ്നാടാണ് തൊട്ടുപിന്നിൽ. ബിഹാർ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും നിരവധി വിദ്യാർഥികൾ അപേക്ഷ സമർപ്പിച്ചു.

    'തോല്‍വിക്കു പിന്നില്‍ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളല്ല; നാനൂറിലധികം ബൂത്തുകളില്‍ ഒന്നാം സ്ഥാനത്തെത്തി': കെ സുരേന്ദ്രന്‍

    എന്നാൽ എത്ര ശതമാനം സീറ്റിലേക്കാണ് അപേക്ഷകൾ സ്വീകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഇതുവരെ തീരുമാനമായില്ല. ഇക്കാര്യം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർ അയച്ച കത്തിന് ഇതുവരെ സർക്കാരിന്റെ മറുപടി ലഭിച്ചില്ല. നിയയോപദേശം ലഭിച്ച ശേഷം തുടർ നടപടികൾ എന്നാണ് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നത്. ഫീസിന്റെ കാര്യത്തിലും അനിശ്ചിതത്വം തുടരുകയാണ്.

    സംസ്ഥാനത്തെ 18 സ്വാശ്രയ മെഡിക്കൽ കോളെജുകളിലായി ആകെ 2150 എംബിബിഎസ് സീറ്റുകളാണുള്ളത്. ​കേരളത്തിൽ നിന്ന് ഒരു ലക്ഷത്തോളം അപേക്ഷകർ. ഇവർക്ക് പുറമേ ഇതര സംസ്ഥാന വിദ്യാർഥികൾ കൂടി എത്തിയാൽ മലയാളി വിദ്യാർഥികളുടെ അവസരം കുറയും.
    First published: