പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മലയാളിയായ അധ്യാപകന് ജോലി നഷ്ടമായി

ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ബിജെപി പ്രവർത്തകർ സിജു ജയരാജിനെതിരെ പൊലീസ് പരാതി നൽകുകയും ചെയ്തു

news18-malayalam
Updated: September 18, 2019, 6:20 PM IST
പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; മലയാളിയായ അധ്യാപകന് ജോലി നഷ്ടമായി
ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ബിജെപി പ്രവർത്തകർ സിജു ജയരാജിനെതിരെ പൊലീസ് പരാതി നൽകുകയും ചെയ്തു
  • Share this:
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട മലയാളിയായ അധ്യാപകന് ജോലി നഷ്ടമായി. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലാണ് സംഭവം. കുർണൂലിലെ ഒരു സ്കൂളിൽ സാമൂഹികശാസ്ത്രം അധ്യാപകനായി ജോലി ചെയ്യുന്ന സിജു ജയരാജ് എന്നയാൾക്കാണ് ജോലി നഷ്ടമായത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സിജു സ്വന്തം ഫേസ്ബുക്ക് വാളിൽ പോസ്റ്റ് ചെയ്ത ചിത്രം വൈറലായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിനെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിൽനിന്നുള്ള ബിജെപി പ്രവർത്തകർ സിജു ജയരാജിനെതിരെ പൊലീസ് പരാതി നൽകുകയും ചെയ്തു. പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് സ്കൂൾ മാനേജ്മെന്‍റ് അധ്യാപകനെ പുറത്താക്കാൻ തീരുമാനിച്ചത്.


'ഉദ്യോഗസ്ഥന്റെ ആരോപണത്തിന് മന്ത്രിയായിരുന്ന ആള്‍ പരസ്യമായി മറുപടി പറയുന്നത് ശരിയല്ല': വി.കെ ഇബ്രാഹിംകുഞ്ഞ്

അതേസമയം തന്‍റെ ഫോൺ മറ്റൊരാൾ ഹാക്ക് ചെയ്തു പ്രധാനമന്ത്രിക്കെതിരെ തെറ്റായ പോസ്റ്റ് ഇടുകയായിരുന്നുവെന്നാണ് സിജു ജയരാജിന്‍റെ വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിജു ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.

കുർണൂൽ ജില്ലയിലെ ചക്രംപേട്ട എന്ന സ്ഥലത്തുള്ള സ്കൂളിലാണ് സിജു ജയരാജ് ജോലി ചെയ്തിരുന്നത്.
First published: September 18, 2019, 6:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading