• HOME
  • »
  • NEWS
  • »
  • kerala
  • »
  • മലയാളി ടെക്കിയുടെ ബംഗളൂരു യാത്ര; ഒരു വർഷം കർണാടക ആർടിസിക്ക് ലഭിച്ചത് 1.8 ലക്ഷം രൂപ

മലയാളി ടെക്കിയുടെ ബംഗളൂരു യാത്ര; ഒരു വർഷം കർണാടക ആർടിസിക്ക് ലഭിച്ചത് 1.8 ലക്ഷം രൂപ

എറണാകുളം സ്വദേശി കഴിഞ്ഞ വർഷം ബുക്ക് ചെയ്തത് 148 ടിക്കറ്റുകൾ

News18 Malayalam

News18 Malayalam

  • Share this:
    ബംഗളൂരു: ബംഗളൂരുവിൽ ജോലി ചെയ്യുന്ന മലയാളി ടെക്കി സ്വദേശമായ എറണാകുളത്തേക്ക് വന്നുപോകുന്നതിനായി ഒരുവർഷം കർണാടക ആർടിസിയിൽ ഓൺലൈൻ വഴി ബുക്ക് ചെയ്തത് 148 ടിക്കറ്റുകൾ. കർണാടക ആർടിസിയുടെ ഓൺലൈൻ ബുക്കിംഗ് കണക്കുകൾ പ്രകാരം എറണാകുളം സ്വദേശിയായ സഗിൻ സെബാസ്റ്റ്യൻ 148 ടിക്കറ്റുകൾക്കായി ഒരു വർഷം ചെലവിട്ടത് 1.8 ലക്ഷം രൂപയാണ്. 'കഴിഞ്ഞ മൂന്നു വർഷമായി എല്ലാ ആഴ്ചയും എറണാകുളത്തെ വീട്ടിലെത്താറുണ്ട്. ആദ്യമൊക്കെ ട്രെയിൻ യാത്രയായിരുന്നു. എന്നാൽ ഇപ്പോൾ കർണാടക ആർടിസി ബസുകളിലാണ് യാത്ര'- സഗിൻ ടൈംസ് ഇന്ത്യയോട് പറഞ്ഞു.

    സ്വകാര്യ ബസ് ഓപ്പറേറ്റർമാരെ അപേക്ഷിച്ച് കൂടുതൽ വിശ്വാസ്യത കർണാടക ആർടിസിക്കാണെന്നും സഗിൻ പറയുന്നു. ഗതാഗതക്കുരുക്കിൽപ്പെട്ട ചില അവസരങ്ങൾ തനിക്കായി ബസ് ജീവനക്കാർ കാത്ത് നിൽക്കാൻ തയാറായെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ 30 ദിവസം മുൻപേ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും കർണാടക ആർടിസി നൽകുന്നുണ്ട്.

    വെബ്സൈറ്റ് വഴി കൂടുതൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ വിവരങ്ങൾ കോർപറേഷൻ ശേഖരിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ടിക്കറ്റുകൾ ബുക്ക് ചെയ്ത രണ്ടാമത്തെയാൾ എസ് ധ്രുവരാജ് ആണ്. 137 ടിക്കറ്റുകളാണ് 2019ൽ അദ്ദേഹം ബുക്ക് ചെയ്തത്. ബംഗളൂരു- എറണാകുളം റൂട്ടിൽ തന്നെയാണ് ധ്രുവരാജിന്റെയും യാത്ര. പ്രതിവർഷം ചെലവിട്ടതാകട്ടെ 1.5 ലക്ഷം രൂപ. 134 ടിക്കറ്റുമായി കെ നവനീത ഗോപാലകൃഷ്ണൻ ആണ് മൂന്നാം സ്ഥാനത്ത്. ബംഗളൂരു- പുതുച്ചേരി റൂട്ടിലെ യാത്രക്കായി ഒരു വർഷം ചെലവിട്ടത് ഒരു ലക്ഷം രൂപയാണ്.

    Also Read- വിവാഹ ഷൂട്ടിങ്ങിനായി ക്ഷേത്രത്തിലെത്തിയവർക്കെതിരെ വ്യാജപ്രചരണം; പൊലീസ് കേസെടുത്തു

    കഴിഞ്ഞ വർഷം 12 അന്തർ സംസ്ഥാന യാത്രക്കാർ നൂറിലധികം ടിക്കറ്റുകൾ ബുക്ക് ചെയ്തിട്ടുണ്ട്. എറണാകുളം, ചെന്നൈ, വിജയവാഡ, ഹൈദരാബാദ്, തൃശൂർ, പനാജി, പാലക്കാട് എന്നിവിടങ്ങളിലേക്കുള്ള പതിവ് യാത്രക്കാരാണ് ഇവർ. ksrtc.in എന്ന കോർപറേഷന്റെ വെബ്സൈറ്റ് വഴി ബുക്ക് ചെയ്ത യാത്രികരുടെ വിവരങ്ങളാണിത്. നേരിട്ട് ടിക്കറ്റെടുത്തവരുടെ വിവരങ്ങൾ കോർപറേഷന്റെ കൈവശമില്ല.

    ഏകദേശം 30 ലക്ഷത്തോളം ഓൺലൈൻ ഉപഭോക്താക്കളാണുള്ളതെന്ന് കർണാടക ആർടിസി അധിക‍ൃതർ പറയുന്നു. ഇതിൽ 15 ലക്ഷം രജിസ്ട്രേഡ് ഉപഭോക്താക്കളാണ്. ആകെ ടിക്കറ്റുകളിൽ 20 ശതമാനവും ഓൺലൈൻ വഴിയാണ്.
    First published: