നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KTU mass copying | സാങ്കേതിക സർവകലാശാല പരീക്ഷ കോപ്പിയടി: പിടിച്ചെടുത്തത് 28 സ്മാർട്ട് ഫോണുകൾ; കൂടുതൽ പരിശോധന നടത്തും

  KTU mass copying | സാങ്കേതിക സർവകലാശാല പരീക്ഷ കോപ്പിയടി: പിടിച്ചെടുത്തത് 28 സ്മാർട്ട് ഫോണുകൾ; കൂടുതൽ പരിശോധന നടത്തും

  ഒരു കോളജിൽ നിന്നും 16 ഉം മറ്റൊരു കോളജിൽനിന്നും 10 ഉം മറ്റ് രണ്ടു കോളജുകളിൽ നിന്നും ഓരോ മൊബൈൽഫോൺ വീതവുമാണ്  ഇൻവിജിലേറ്റഴ്സിന്റെ പരിശോധനയിൽ ലഭിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  തിരുവനന്തപുരം: സാങ്കേതിക സർവകലാശാല പരീക്ഷയിൽ കോപ്പിയടിക്കാൻ വിദ്യാർഥികൾ ഉപയോഗിച്ചത് 28 മൊബൈൽ ഫോണുകൾ. ഒരു കോളജിൽ നിന്നും 16 ഉം മറ്റൊരു കോളജിൽനിന്നും 10 ഉം മറ്റ് രണ്ടു കോളജുകളിൽ നിന്നും ഓരോ മൊബൈൽഫോൺ വീതവുമാണ്  ഇൻവിജിലേറ്റഴ്സിന്റെ പരിശോധനയിൽ ലഭിച്ചത്.

  Also Read- ബി​ടെ​ക് പ​രീ​ക്ഷ​യി​ൽ കൂ​ട്ട​കോ​പ്പി​യ​ടി; കേരള സാങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി

  വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീയുടെ നിർദ്ദേശാനുസരണം പരീക്ഷ ഉപസമിതി നടത്തിയ ഓൺലൈൻ ഹിയറിങ്ങിലാണ് ഈ വിവരങ്ങൾ ലഭിച്ചത്. ഒക്ടോബർ 23ന് നടന്ന മൂന്നാം സെമസ്റ്റർ ബിടെക് പരീക്ഷയിലാണ് ക്രമക്കേട് പിടികൂടിയത്. പരീക്ഷാഹാളിൽ മൊബൈൽ ഫോണുകൾക്ക് നിരോധനമുണ്ട്. അതിനാൽ മൊബൈൽ കൊണ്ടുവരുന്നവർ അവ പുറത്തുവയ്ക്കണമെന്ന് ഇൻവിജിലേറ്റർമാർ നിർദേശിക്കാറുണ്ട്.

  Also Read- 'വായിലെ കാൻസർ' ഇനി ടോർച്ചടിച്ച് കണ്ടുപിടിക്കേണ്ട; തുടക്കത്തിലേ കണ്ടുപിടിക്കാൻ 'ഓറൽ സ്കാൻ'

  എന്നാൽ ഇൻവിജിലേറ്റർമാരെ ബോധ്യപ്പെടുത്താൻ ഒരെണ്ണം പുറത്തുവയ്ക്കുകയും രഹസ്യമായി കരുതിവച്ച മറ്റൊരു ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയവരുമുണ്ടെന്നാണ് വിവരം. വിസിയുടെ നിർദ്ദേശാനുസരണം പരീക്ഷ സമിതി നടത്തിയ ഹീയറിങിൽ പ്രിൻസിപ്പൽമാരും അധ്യാപകരും പങ്കെടുത്തു. പരീക്ഷാ ക്രമക്കേടിനായി ഒരേ വിഷയത്തിന് പലതരം വാട്സ്ആപ് ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം.  Also Read- 'മക്കൾ യാത്ര പോയിട്ട് ഒരു മാസം; അരികില്ലേലും എന്നും കിനാവിൽ വരും'; മഞ്ചേരിയിൽ മരിച്ച ഇരട്ടക്കുട്ടികളുടെ പിതാവിന്‍റെ കുറിപ്പ്

  എഴുപത്തഞ്ച് മാർക്കിനുള്ള ഉത്തരങ്ങൾ വരെ ചില ഗ്രൂപ്പുകളിൽ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈൽഫോണുകളും ഇപ്പോൾ ലോക്ക് ചെയ്ത സ്ഥിതിയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാർഡുകൾ ഉപയോഗിച്ചോ  ഇ-മെയിൽ  അകൗണ്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ വഴിയോ ഫോൺ ഉപയോഗം തടയുവാനും വാട്സ്ആപ്പ് നീക്കം ചെയ്യുവാനും കഴിയും. ചില കോളേജുകളിൽ ഇത്തരത്തിൽ പിടിച്ചെടുത്ത മൊബൈലുകൾ ഉടൻ തിരിച്ചുനൽകണം എന്നാവശ്യപ്പെട്ട് അധ്യാപകരോട് കയർത്തു സംസാരിച്ച സംഭവവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  അതിനാൽ ഫോണുകൾ വീണ്ടും പരിശോധിച്ച് യഥാർത്ഥ വിവരങ്ങൾ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്നു പ്രിൻസിപ്പൽമാർ അഭിപ്രായപ്പെട്ടു. സമാനമായ കോപ്പിയടികൾ മറ്റു കോളജുകളിലും  നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഓരോ കോളജുകളിലെയും അച്ചടക്ക സമിതികൾ കൂടി വിശദമായ റിപ്പോർട്ടുകൾ അഞ്ച് ദിവസത്തിനകം നൽകണമെന്ന് പ്രിൻസിപ്പൾമാരോട് ആവശ്യപ്പെട്ടു.

  അനധികൃതമായി മൊബൈൽ ഫോണുമായി പരീക്ഷാ ഹാളിൽ കയറുന്നവർക്ക് തുടർന്നുള്ള മൂന്ന് തവണവരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം.
  Published by:Rajesh V
  First published:
  )}