Kerala Terror Attack Plan Live- കേരളത്തിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടു

Kerala Terror Attack Plan Live- കൂടെയുള്ളവരിൽ നിന്ന് സഹകരണം ലഭിക്കാത്തതിനാലാണ് കേരളത്തിൽ സ്ഫോടന പദ്ധതി നടക്കാതെ പോയതെന്ന് റിയാസിന്‍റെ വെളിപ്പെടുത്തൽ...

  • News18
  • | April 30, 2019, 10:42 IST
    facebookTwitterLinkedin
    LAST UPDATED 4 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    13:15 (IST)

    ചോദ്യം ചെയ്യലിന് ശേഷം റിയാസിനെ ഇന്നുതന്നെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കും.

    12:42 (IST)

    തൊപ്പിയും അത്തറും വിറ്റുനടന്ന റിയാസ്, ഐ.എസ് ആശയങ്ങളുമായി ഏറെക്കാലമായി അടുപ്പം പുലർത്തിയിരുന്നതായി NIA

    12:10 (IST)

    സഹ്രാൻ ഹാഷിമിന്‍റെയും സാക്കിർ നായിക്കിന്‍റെയും വിധ്വംസക പ്രഭാഷണങ്ങൾ പ്രചരിപ്പിച്ചിരുന്നതായി റിയാസ് വെളിപ്പെടുത്തി...

    11:30 (IST)

    കാസർകോട് ഐഎസ് റിക്രൂട്ട്‌മെന്‍റ് കേസിൽ കഴിഞ്ഞദിവസം എൻഐഎ അറസ്റ്റുചെയ്ത പാലക്കാട് സ്വദേശിയായ റിയാസ് അബൂബക്കർ


    Kerala Terror Attack Plan Live- കൊച്ചി: വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പുതുവൽസര ദിനത്തിൽ കേരളത്തിലും ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റു ചെയ്ത റിയാസ് അബൂബക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കൂടെയുള്ളവരിൽ നിന്ന് സഹകരണം ലഭിക്കാത്തതിനാലാണ് കേരളത്തിൽ സ്ഫോടന പദ്ധതി നടക്കാതെ പോയതെന്ന് റിയാസ് പറഞ്ഞു.

    തത്സമയ വിവരങ്ങൾ ചുവടെ...