HOME » NEWS » Kerala » KERALA TO ASK THE CENTER TO REPEAL THE CENTRAL AGRICULTURAL LAWS SS TV VVA

'കാർഷിക നിയമങ്ങൾ പിൻവലിക്കണം'; നിയമസഭാ സമ്മേളനം ചേർന്ന് പ്രമേയം പാസാക്കാനൊരുങ്ങി സർക്കാർ

കേന്ദ്ര നിയമം പിൻവലിക്കണമെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി കേന്ദ്രത്തിന് അയക്കാനാണ് ആലോചന

News18 Malayalam
Updated: December 20, 2020, 10:44 PM IST
'കാർഷിക നിയമങ്ങൾ പിൻവലിക്കണം'; നിയമസഭാ സമ്മേളനം ചേർന്ന് പ്രമേയം പാസാക്കാനൊരുങ്ങി സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയൻ
  • Share this:
തിരുവനന്തപുരം: കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാൻ കേരളം. ബുധനാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് കാർഷിക നിയമങ്ങൾക്കെതിരേയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കാനാണ് സർക്കാർ തീരുമാനം.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ കക്ഷി നേതാക്കൾക്ക് മാത്രമാകും സംസാരിക്കാൻ അവസരം. കേന്ദ്ര നിയമം പിൻവലിക്കണമെന്ന പ്രമേയം ഏകകണ്ഠമായി പാസാക്കി കേന്ദ്രത്തിന് അയക്കാനാണ് ആലോചന. പ്രതിപക്ഷത്തിൻ്റെ പിന്തുണയും ഇക്കാര്യത്തിൽ സർക്കാരിനുണ്ട്. നാളെ മന്ത്രിസഭാ യോഗം ചേർന്ന് സഭാ സമ്മേളനം വിളിക്കാൻ ഗവർണറോട് ശുപാർശ ചെയ്യും.

Also Read  5 ദിവസത്തിനുള്ളിൽ 2 വിവാഹം; ഇരുവരെയും കബളിപ്പിച്ച് മുങ്ങിയ ഐടി എഞ്ചിനിയറിനായി തെരച്ചിൽ ആരംഭിച്ച് പൊലീസ്

കാർഷിക നിയമങ്ങൾക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനും നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. സിപിഎമ്മിൻ്റെയും സിപിഐയുടേയും കർഷക സംഘടനകളുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് അനിശ്ചിതകാല സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു.
Published by: user_49
First published: December 20, 2020, 10:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories