നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കും; കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എളമരം കരിം

  കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ അനുവദിക്കും; കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എളമരം കരിം

  ആവശ്യമായ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എളമരം കരീമിന്റെ നേതൃത്വത്തില്‍ ഇടത് എംപിമാരുടെ സംഘം കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

  Image Facebook

  Image Facebook

  • Share this:
   ന്യൂഡല്‍ഹി: കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഉറപ്പ് നല്‍കിയെന്ന് എളമരം കരീം എംപി. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമായ വാക്സിന്‍ നല്‍കണമെന്നാവശ്യപ്പെട്ട് എളമരം കരീമിന്റെ നേതൃത്വത്തില്‍ ഇടത് എംപിമാരുടെ സംഘം കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച നടത്തി.

   ഇടതുപക്ഷ എംപിമാരായ ബിനോയ് വിശ്വം, എം. വി. ശ്രേയാംസ് കുമാര്‍, ഡോക്ടര്‍ വി. ശിവദാസന്‍, കെ. സോമപ്രസാദ്, ജോണ്‍ ബ്രിട്ടാസ്, എ. എം. ആരിഫ് എന്നിവര്‍ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. വളരെ മികച്ച രീതിയില്‍ കോവിഡ് വാക്സിനേഷന്‍ യജ്‌നം നടത്തിവരുന്ന സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പ്രശംസിച്ചു.

   Also Read-'കോവിഡ് മരണ കണക്കുകള്‍ കൃത്യമാവുന്നത് വരെ പ്രതിപക്ഷം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടേ ഇരിക്കും'; വി ഡി സതീശന്‍

   കേന്ദ്രത്തില്‍ നിന്ന് ആവശ്യത്തിന് വാക്സിന്‍ ലഭിക്കുന്നില്ല എന്നതാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്നും എളമരം കരീം പറഞ്ഞു. ഇതുവരെ സംസ്ഥാനത്ത് 1,79,03,860 ഡോസ് വാക്‌സിനുകള്‍ ലഭിച്ചു. ഇതില്‍ ഒരു തുള്ളി പോലും വാക്‌സിന്‍ സംസ്ഥാനം പാഴാക്കിയിട്ടില്ല. ലഭിച്ച വാക്സിന്‍ ഡോസുകളില്‍ കേരളത്തിന്റെ ഉപയോഗ നിരക്ക് 105.8 ശതമാനമാണ്. എന്നാല്‍ ഒരു ദിവസത്തെ കുത്തിവെപ്പിനുപോലും നിലവില്‍ വാക്‌സിനുകള്‍ സ്റ്റോക്കില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.   ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് 2021 ജൂലൈ 8 ന് സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്രസംഘത്തോട് 90 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ കൂടി അടിയന്തിരമായി ലഭ്യമാക്കാന്‍ സംസ്ഥാനം അഭ്യര്‍ത്ഥിച്ചിരുന്നു. കൂടാതെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ കണ്ട് കേരളത്തിന് അധിക ഡോസ് വാക്‌സിനുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.


   ഈ വസ്തുതകളെല്ലാം കണക്കിലെടുത്താണ് കേരളം ആവശ്യപ്പെട്ട വാക്‌സിന്‍ ഡോസുകള്‍ എത്രയും വേഗം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് മന്ത്രിയുമായി എംപിമാര്‍ ചര്‍ച്ച നടത്തിയത്. ഊഴമനുസരിച്ച് സംസ്ഥാനങ്ങള്‍ക്ക് വാക്സിന്‍ ലഭ്യമാക്കുമ്പോള്‍ കേരളത്തിന് പ്രാമുഖ്യവും പ്രത്യേക പരിഗണയും നല്‍കുന്ന കാര്യവും പരിഗണിക്കാമെന്നും മന്ത്രി അറിയിച്ചതായി എളമരം കരീം പറഞ്ഞു.
   Published by:Jayesh Krishnan
   First published: