• HOME
  • »
  • NEWS
  • »
  • kerala
  • »
  • തമിഴ്നാടിന് കേരളത്തിന്റെ കൈത്താങ്ങ്:'ഗജ' ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി

തമിഴ്നാടിന് കേരളത്തിന്റെ കൈത്താങ്ങ്:'ഗജ' ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
    തിരുവനന്തപുരം : പ്രളയാനന്തര പ്രവർത്തനങ്ങളിൽ കേരളത്തിന് കൈത്താങ്ങായ തമിഴ്നാടിന് സഹായവുമായി കേരളം. ഗജ ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തിന് 10 കോടി രൂപ ധനസഹായം നൽകുമെന്ന് കേരള സർക്കാർ. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

    സന്നിധാനത്ത് നിയന്ത്രണങ്ങളില്ല: ക്രമസമാധാനപ്രശ്നങ്ങളുണ്ടായാൽ മാത്രം പൊലീസ് ഇടപെടൽ

    ധനസഹായത്തിന് പുറമെ ഭക്ഷ്യവസ്തുക്കളും തുണിത്തരങ്ങളും ഉൾപ്പെടെ 14 ട്രക്ക് അവശ്യവസ്തുക്കളും തമിഴ്നാട്ടിലേക്ക് അയച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ 6 മെഡിക്കൽ ടീം, 72 കെഎസ്ഇബി ഉദ്യോഗസ്ഥർ, രക്ഷാപ്രവർത്തനത്തിൽ പരിചയമുള്ള വോളണ്ടിയർമാർ എന്നിവരെയും സംസ്ഥാന സർക്കാർ തമിഴ് നാട്ടിലേക്ക് അയച്ചിട്ടുണ്ട്. കൂടുതൽ സഹായം ആവശ്യമെങ്കില്‍ നൽകാൻ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

    നിയമത്തിന് മാനുഷിക മുഖം നൽകിയ ന്യായാധിപൻ പടിയിറങ്ങുമ്പോൾ..

    ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കേരളത്തിന്റെ നടപടിക്ക് നന്ദി അറിയിച്ച് കമല്‍ ഹാസൻ രംഗത്തെത്തിയിട്ടുണ്ട്. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

    First published: