നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • LOKSABHA 2019: കേരളത്തിൽ വോട്ടെടുപ്പിന് 43 ദിവസം; രാജ്യത്തിന്‍റെ വിധിയറിയാൻ 74 ദിവസം

    LOKSABHA 2019: കേരളത്തിൽ വോട്ടെടുപ്പിന് 43 ദിവസം; രാജ്യത്തിന്‍റെ വിധിയറിയാൻ 74 ദിവസം

    രാജ്യത്തിന്‍റെ വിധിയറിയാൻ ഇനി 74 ദിവസം കൂടി. മെയ് 23നാണ് വോട്ടെണ്ണൽ നടക്കുന്നത്

    News 18

    News 18

    • News18
    • Last Updated :
    • Share this:
      ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതോടെ ഇനി കടുത്ത പോരാട്ടത്തിന്‍റെ നാളുകൾ. കേരളം പോളിങ് ബൂത്തിലേക്ക് പോകാൻ ഇനി 43 ദിവസം കൂടി. ഏപ്രിൽ 23നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്‍റെ വിധിയറിയാൻ ഇനി 74 ദിവസം കൂടി. മെയ് 23നാണ് വോട്ടെണ്ണൽ നടക്കുന്നത്. ഏഴ് ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ടത്തിലാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. കേരളം ഉൾപ്പടെ 22 സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 11 മുതല്‍ മെയ് 19 വരെ ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് .

      BREAKING- ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 11 മുതൽ മെയ് 19 വരെ ഏഴ് ഘട്ടങ്ങളായി; വോട്ടെണ്ണൽ മെയ് 23ന്

      ആദ്യ ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 11നും രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് ആറിനും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും നടക്കും. 29 സംസ്ഥാനങ്ങളിലെ 543 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഇതോടെ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.

      എല്ലായിടത്തും വിവിപാറ്റ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് സുനില്‍ അറോറ പറഞ്ഞു. രാജ്യത്ത് ആകെ 90 കോടി വോട്ടര്‍മാരുണ്ട്. ഇതില്‍ 84 ലക്ഷം പുതിയ വോട്ടര്‍മാരാണ്. 10 ലക്ഷം പോളിങ്ങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. പോളിങ് സ്റ്റേഷനുകളില്‍ മതിയായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും. കുടിവെള്ളം, ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന് സുനില്‍ അറോറ പറഞ്ഞു.

      REWIND: പോരാട്ടം ഏതൊക്കെ കളങ്ങളിൽ? 20 മണ്ഡലങ്ങൾ എങ്ങനെ ?

      ശക്തമായ സുരക്ഷ ഓരോ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഏര്‍പ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. പ്രശ്‌നബാധിത മേഖലകളില്‍ സിആര്‍പിഎഫ് ഉള്‍പ്പടെയുള്ള കേന്ദ്രസേനകളെ വിന്യസിക്കും. സുരക്ഷയ്ക്കായി സിസിടിവി, വെബ് കാസ്റ്റിങ് തുടങ്ങിയ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

      വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രവും ഉള്‍പ്പെടുത്തും.

      REWIND: 2014 ഏപ്രിൽ 10 ന് എന്തു സംഭവിച്ചു?

      തെരഞ്ഞെടുപ്പിന് മുമ്പായി വിപുലമായ കൂടിക്കാഴ്ച നടത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. വിവിധ ബോര്‍ഡ് പരീക്ഷകള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയൊക്കെ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്. സ്വതന്ത്ര തെരഞ്ഞെടുപ്പിനായി എല്ലാ ഒരുക്കങ്ങളും നടത്തിയെന്ന് സുനില്‍ അറോറ.

      തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ കര്‍ക്കര്‍ശമായ ഇടപെടലുകള്‍ കമ്മീഷന്‍ നടത്തുമെന്ന് സുനില്‍ അറോറ. പ്രകൃതിക്ക് ദോഷം ചെയ്യുന്ന വസ്തുക്കള്‍ പ്രചരണത്തിന് ഉപയോഗിക്കാന്‍ അനുവദിക്കില്ല. രാത്രിയിലെ ഉച്ചഭാഷിണി ഉപയോഗം കര്‍ശനമായി തടയും. രാത്രി പത്തുമണി മുതല്‍ രാവിലെ ആറു മണി വരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
      First published:
      )}