ഡിജിറ്റൽ കേരളത്തിന് ഡിജിറ്റൽ സർവകലാശാല

സർവകലാശാലയ്ക്കു കീഴിൽ അഞ്ചു സ്കൂളുകൾ

News18 Malayalam | news18-malayalam
Updated: January 15, 2020, 8:36 PM IST
ഡിജിറ്റൽ കേരളത്തിന് ഡിജിറ്റൽ സർവകലാശാല
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം:  ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഓഗ്മെന്റഡ് റിയാലിറ്റിയും അടക്കമുള്ള ഡിജിറ്റൽ ലോകത്തെ നൂതന സങ്കേതങ്ങൾ ഇനി കേരളത്തിൽത്തന്നെ പഠിക്കാം. സംസ്ഥാനത്ത് ഡിജിറ്റൽ സർവകലാശാല സ്ഥാപിക്കാൻ തീരുമാനമായി. ഇതിനായി ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

കാര്യവട്ടത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ‌ ടെക്നോളജി ആന്റ് മാനെേജ്മെന്റിനെയാണ് (ഐ.ഐ.ഐ.റ്റി.എം.കെ.) സർവകലാശാലയായി ഉയർത്തുന്നത്. നിലവിൽ കുസാറ്റിനു കീഴിലായിരുന്നു ഐ.ഐ.ഐ.റ്റി.എം.കെ.യുടെ പ്രവർത്തനം. അഞ്ച് എം.എസ്.സി. കോഴ്സുകളും രണ്ട് പി.എച്ച്.ഡി. കോഴ്സുകളുമാണ് ഐ.ഐ.ഐ.റ്റി.എം.കെ.യിലുള്ളത്. ഡിജിറ്റൽ സർവകലാശാല കൂടി വരുന്നതോടെ സംസ്ഥാനത്തെ ആകെ സർവകലാശാലകൾ 14 ആകും.

'ദി കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍റ് ടെക്നോളജി' എന്ന പേരിലായിരിക്കും പുതിയ സര്‍വകലാശാല. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വ്യവസായവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടര്‍ച്ചയാണ് ഡിജിറ്റല്‍ സര്‍വകലാശാല.

ഡിജിറ്റല്‍ രംഗത്തെ പുതിയ സാങ്കേതിക വിദ്യകളായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിന്‍, കോഗ്നിറ്റീവ് സയന്‍സ്, ഇന്‍റര്‍നെറ്റ് ഓഫ് തിംഗ്സ്, ഓഗ്മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകള്‍ക്ക് ഡിജിറ്റല്‍ സര്‍വകലാശാല ഊന്നല്‍ നല്‍കും. ഡിജിറ്റല്‍ മേഖലയില്‍ ഉയര്‍ന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സര്‍വകലാശാലയ്ക്കു കീഴില്‍ അഞ്ച് സ്കൂളുകള്‍ സ്ഥാപിക്കും. സ്കൂള്‍ ഓഫ് കമ്പ്യൂട്ടിംഗ്, സ്കൂള്‍ ഓഫ് ഇലക്ട്രോണിക്സ് ഡിസൈന്‍ ആന്‍റ് ഓട്ടോമേഷന്‍, സ്കൂള്‍ ഓഫ് ഇന്‍ഫര്‍മാറ്റിക്സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ബയോ സയന്‍സ്, സ്കൂള്‍ ഓഫ് ഡിജിറ്റല്‍ ഹ്യൂമാനിറ്റീസ് എന്നിവയാണ് അഞ്ച് സ്കൂളുകള്‍.

ഡിജിറ്റല്‍ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും നിര്‍ദിഷ്ട സര്‍വകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുക. വിദ്യാഭ്യാസം, ഗവേഷണം എന്നിവയില്‍ മികവ് പുലര്‍ത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാദമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍