സംസ്ഥാനത്ത് 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍

കുട്ടികൾക്കെതിരായ ലൈംഗീക പീഡനക്കേസുകളിൽ ഇനി ശിക്ഷ വൈകില്ല

News18 Malayalam | news18-malayalam
Updated: November 30, 2019, 4:10 PM IST
സംസ്ഥാനത്ത് 28 പോക്സോ അതിവേഗ പ്രത്യേക കോടതികള്‍
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: കുട്ടികൾക്കെതിരായ പീഡനക്കേസുകളിൽ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. പോക്സോ കേസുകളുടെ വിചാരണയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോടതികൾ സ്ഥാപിക്കാത്തതിനാലാണ് കേസുകൾ അന്തമായി നീണ്ടു പോകുന്നത്. കൂടുതൽ പോക്സോ കോടതികൾ സ്ഥാപിക്കുന്നതോടെ സ്ഥിതി മാറും. സംസ്ഥാനത്ത് 28 പോക്സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതികള്‍ ആരംഭിക്കുന്നതിന് കേന്ദ്ര നിയമ നീതിന്യായ മന്ത്രാലയം അനുമതി നല്‍കി.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പോക്സോ കോടതികള്‍ സ്ഥാപിക്കുന്നത്. നിര്‍ഭയ ഫണ്ടില്‍ നിന്ന് ഒരു കോടതിക്ക് 75 ലക്ഷം രൂപ നിരക്കില്‍ 60:40 അനുപാതത്തില്‍ കേന്ദ്ര, സംസ്ഥാന വിഹിതം ഉപയോഗപ്പെടുത്തിയാണ് ഈ കോടതികള്‍ ആരംഭിക്കുക. ഇതിന്റെ ആദ്യഗഡുവായി 6.3 കോടി രൂപ കേന്ദ്രം അനുവദിച്ചു.

തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ മൂന്നും കൊല്ലം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രണ്ടും, മറ്റ് ജില്ലകളില്‍ ഒന്നും വീതം കോടികളാണ് സ്ഥാപിക്കുന്നത്. ഇതോടെ എല്ലാ ജില്ലകളിലും പോക്സോ അതിവേഗ പ്രത്യേക കോടതികള്‍ നിലവിൽ വരും. ഈ പദ്ധതി അനുസരിച്ച് 57 പോക്സോ അതിവേഗ കോടതികളാണ് സംസ്ഥാനത്ത് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

സംസ്ഥാനത്ത് 9457 കേസുകളാണ് നിലവിൽ വിചാരണ കാത്ത് കിടക്കുന്നത്. 2497 കേസുകള്‍ അന്വേഷണത്തിലാണ്. ദിവസവും കേസുകളുടെ എണ്ണം വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളതും. അടുത്ത ബന്ധുക്കളിൽ നിന്നും കുട്ടികൾക്കെതിരെ അതിക്രമങ്ങളഅ‍ നടക്കുന്നുണ്ട്. ഇത്തരത്തിൽ ബന്ധുക്കൾ പ്രതിയാകുന്ന കേസുകളിൽ വീചാരണ നീണ്ടു പോകുന്നത് പ്രതികൾക്ക് ഇരയെ സ്വാധീനിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കാറുണ്ടെന്നും വിലയിരുത്തുന്നുണ്ട്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത പോക്സോ കേസുകളിൽ വെറും 90 കേസുകളിൽ മാത്രമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്. അതായത് 1.3 ശതമാനം മാത്രം പ്രതികളാണ് പോക്സോ കേസുകളിൽ ശിക്ഷിക്കപ്പെടുന്നത്. കൂടുതല്‍ പോക്സോ കോടതികൾ വരുന്നതോടെ പ്രതികൾ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും കരുതുന്നു.
First published: November 30, 2019, 4:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading