കേരളത്തിലെത്തുന്ന സഞ്ചാരികളെ ദുബായ് അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടു പോകാൻ വിനോദസഞ്ചാര കപ്പൽ ഒരുങ്ങുന്നു. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്‍പ്പറേഷനാകും കപ്പൽ നിർമ്മിക്കുക.
ദുബായ്ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാൻ നിക്കോബാർ എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ എത്തിക്കും. ഉല്ലാസയാത്രകൾക്ക് ഉണര്‍വേകാൻ നേരത്തെ നെഫര്‍റ്റിറ്റി എന്ന ആഢംബര നൗക പുറത്തിറക്കിയും കേരള ശ്രദ്ധ ആകർഷിച്ചിരുന്നു. കടലിലൂടെയുള്ള ഉല്ലാസയാത്രയ്ക്ക് ഈജിപ്ഷ്യൻ തീമിലായിരുന്നു അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള കപ്പൽ കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോര്പ്പറേഷൻ നെഫർറ്റീറ്റി ഒരുക്കിയത്.തീരത്തു നിന്നും 20 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ ഇന്ത്യയില്‍ എവിടേയും ഇതിന് സര്‍വീസ് നടത്താം. പിന്നാലെയാണ് രാജ്യത്തിന് പുറത്തേക്കും സർവീസുകൾ നടത്താൻ കപ്പൽ ഒരുങ്ങുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.