• HOME
 • »
 • NEWS
 • »
 • kerala
 • »
 • Cinema Tourism| കേരളത്തില്‍ സിനിമാടൂറിസം വരുന്നു, ഇഷ്ട ലൊക്കേഷനുകള്‍ അറിയിക്കാന്‍ അവസരം

Cinema Tourism| കേരളത്തില്‍ സിനിമാടൂറിസം വരുന്നു, ഇഷ്ട ലൊക്കേഷനുകള്‍ അറിയിക്കാന്‍ അവസരം

ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍സഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തിലാണ് പദ്ധതി

 • Share this:
  തിരുവനന്തപുരം:കേരളത്തില്‍ സിനിമാ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു.മന്ത്രി മുഹമ്മദ് റിയാസാണ്( Minister Muhammad Riyas) ഇക്കാര്യം അറിയിച്ചത്‌.കാലം എത്ര കഴിഞ്ഞാലും മനസില്‍ നിന്നും മാഞ്ഞ് പോവാത്ത ചില സിനിമാ ഫ്രെയിമുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  നമ്മളെ ഏറെ സ്വാധീനിച്ച ചില സിനിമാ രംഗങ്ങള്‍. നമ്മുടെ ഇത്തരം സിനിമാ ഗൃഹാതുര ഓര്‍മ്മകള്‍ക്ക് നിറം പകരുന്ന പുതിയ പദ്ധതി ആരംഭിക്കാന്‍ ടൂറിസം വകുപ്പ് ഒരുങ്ങുകയാണ്. കിരീടം സിനിമയില്‍ മോഹന്‍ലാലിന്റെ വികാര നിര്‍ഭരമായ രംഗങ്ങള്‍ ചിത്രീകരിച്ച പാലം, ബോംബെ സിനിമയില്‍ ഉയിരെ എന്ന ഗാനം ചിത്രീകരിച്ച ബേക്കല്‍ തുടങ്ങി ഒട്ടേറെ സ്ഥലങ്ങളില്‍ ഒരുവട്ടമെങ്കിലും എത്താന്‍സഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തിലാണ് പദ്ധതി.

  സാംസ്‌കാരിക വകുപ്പും ടൂറിസം വകുപ്പും സംയുക്തമായാണ് പദ്ധതി ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിനിമാ താരങ്ങളെ കൂടി ഉള്‍പ്പെടുത്തി സിനിമാടൂറിസം പദ്ധതി മികവുറ്റതാക്കാം എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.കാണാന്‍ ആഗ്രഹിക്കുന്ന കേരളത്തിലെ സിനിമാ ലൊക്കേഷനുകളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

  'ഇടുക്കി DCC പ്രസിഡന്റിന്റെ മുടി വെട്ടില്ല'; ബഹിഷ്കരണം പ്രഖ്യാപിച്ച് ബാര്‍ബര്‍മാര്‍

  ഇടുക്കി (Idukki) ഡിസിസി പ്രസിഡന്റ് (DCC President) സി പി മാത്യുവിനെ (CP Mathew) ബഹിഷ്‌കരിച്ച് ബാര്‍ബര്‍ തൊഴിലാളികള്‍ (Barbers). സി പി മാത്യു ബാര്‍ബര്‍മാരെ അവഹേളിച്ച് സംസാരിച്ചെന്ന് ആരോപിച്ച് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ (Barbers Association)ഇടുക്കി ജില്ലാ കമ്മിറ്റിയുടേതാണ് തീരുമാനം. 'ചെരയ്ക്കാന്‍ ഇരിക്കുകയല്ല' എന്ന സി പി മാത്യുവിന്റെ പരാമര്‍ശമാണ് വിവാദമായത്.

  കഴിഞ്ഞദിവസം വണ്ടിപ്പെരിയാറില്‍ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയായിരുന്നു പരാമര്‍ശം. 'ഞങ്ങള്‍ ചെരയ്ക്കാന്‍ അല്ല നടക്കുന്നതെന്ന് സിപിഎം ഓര്‍ക്കണം' എന്നായിരുന്നു മാത്യുവിന്റെ വാക്കുകള്‍. ഇതോടെ ബാര്‍ബര്‍മാരുടെ സംസ്ഥാന സംഘടനയായ സ്റ്റേറ്റ് ബാര്‍ബേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തുകയായിരുന്നു. തൊഴിലിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് മാത്യുവിന്റെ പരാമര്‍ശം എന്നാണ് അസോസിയേഷന്‍ പ്രതികരണം.

  നേതാക്കള്‍ പറഞ്ഞത് ഇങ്ങനെ: ''എല്ലാവരും മുടിവെട്ടാനും താടി വെട്ടാനുമൊക്കെയായി ഞങ്ങളുടെ അടുത്ത് വരും. തൊഴിലില്‍ ഒരു മാന്യത കുറവും ഞങ്ങള്‍ക്ക് തോന്നിയിട്ടില്ല. മാന്യതയുള്ള പണി തന്നെയാണിത്. തൊഴിലിനെ മോശമായാണ് സി പി മാത്യു ചിത്രീകരിച്ചത്. പ്രതിഷേധം അദ്ദേഹത്തെ അറിയിച്ചെങ്കിലും തിരുത്താന്‍ തയ്യാറായിട്ടില്ല. മാപ്പ് പറയും വരെ അദ്ദേഹത്തെ ബഹിഷ്‌കരിക്കാനാണ് തീരുമാനം.''

  'സ്നാപ്പ് ചാറ്റും നാടൻ മുട്ടയും എന്ന വ്ലോഗിനുശേഷം ക്ലൂ ക്ലൂസ് പൊടി'; വൈറലായി കുട്ടി വ്ലോഗറുടെ വീഡിയോ

  കുരുന്നുകളുടെ വീഡിയോകള്‍ എന്നും എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സമൂഹ മാധ്യമങ്ങളുടെ വരവോട് കൂടി കുട്ടികളുടെ വീഡിയോകളും വളരെ പെട്ടന്ന് തന്നെ വൈറലാവാനും തുടങ്ങി. ഇപ്പോഴിതാ അത്തരത്തില്‍ ഒരു പുത്തന്‍ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് മിടുക്കനായ ഒരു കുട്ടി വ്‌ലോഗര്‍.

  'ഹലോ ഗൈസ്' എന്ന് പറഞ്ഞ് തുടങ്ങുന്ന കൊച്ചു മിടുക്കന്റെ രസകരമായ വീഡിയോയിലെ ഐറ്റം 'ക്ലൂ ക്ലോസ് പൊടിയാണ്'. കഴിഞ്ഞ എപ്പിസോഡില്‍ കാണിച്ച സ്‌നാപ്പ്ചാറ്റിനും നാടന്‍മുട്ടയ്ക്കു ശേഷം ഇത്തവണ കാണിക്കാന്‍ പോവുന്ന ക്ലൂക്കോസ് പൊടിയെകുറിച്ചും ഈ കുട്ടി വ്‌ലോഗര്‍ പറയുന്നുണ്ട്.

  വളരെ മനോഹരമായാണ് തന്റെ ക്ലൂക്കോസ് പൊടിയെ കുറിച്ച് ഈ മിടുക്കന്‍ വിവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. അവതരണത്തിനിടയില്‍ അമ്മ വരുമ്പോള്‍ കുട്ടിയുടെ മുഖത്ത് വിടരുന്ന ഭാവവും ഹൃദ്യമാണ്.
  Published by:Jayashankar AV
  First published: