മന്ത്രിമാര്‍ നടത്തുന്ന വിദേശയാത്രകളെ ന്യായീകരിച്ച് ടുറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. വിദേശ യാത്രകൾ ഒരിക്കലും മോശം കാര്യമല്ല. ആദ്യമായിട്ടല്ല മന്ത്രിമാര്‍ വിദേശ യാത്രകൾ നടത്തുന്നത്. ലോകം എന്തെന്ന് നേരിട്ട് മനസിലാക്കുക എന്നത് പ്രധാനമാണ്. പ്രധാനമന്ത്രി ഒരുപാട് വിദേശ യാത്ര നടത്തുന്നുവെന്നും മന്ത്രി പറഞ്ഞു.
സിപി എം പ്രസ്താവനയിൽ ജീവിക്കുന്ന പാർട്ടിയല്ല. നാവിന്റെ വലുപ്പം കൊണ്ട് മാത്രം രാഷ്ട്രീയ നടത്തുന്ന പാർട്ടിയുമല്ല. മറിച്ച് രാഷ്ട്രീയ പ്രശ്നങ്ങളിൽ ചടുലമായി ഇടപെടുന്ന പാർട്ടിയാണിത്. രാഷ്ട്രീയ ലാഭത്തിനല്ല സിപിഎം ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.
അതേസമയം, അബുദാബി നിക്ഷേപക സംഗമത്തിൽ പങ്കെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘം ഇന്ന് യുഎഇയിലേക്ക് പുറപ്പെടും. യാത്രയ്ക്കായി മുഖ്യമന്ത്രി അനുമതി തേടിയെങ്കിലും കേന്ദ്രസർക്കാർ നിഷേധിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറിയും യാത്രയിൽ നിന്ന് പിന്മാറി. നോർക്ക, ഐടി, ടൂറിസം സെക്രട്ടറിമാരാകും നിക്ഷേപ സംഗമത്തിൽ പങ്കെടുക്കുക.അടുത്ത ബുധനാഴ്ച വരെയാണ് നിക്ഷേപ സംഗമം നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.