തിരുവനന്തപുരം: പ്രളയ കാലത്തെ പെരുന്നാളിനെ വീഡിയോയിലൂടെ അവതരിപ്പിച്ച് കേരളം ടൂറിസം. പങ്കുവെക്കലിന്റെ സന്ദേശമാണ് ഒരു മിനിട്ടും 17 സെക്കന്‍ഡ് ദൈര്‍ഘ്യവുമുള്ള വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
പള്ളിയില്‍ നിന്ന് നിസ്കാരം കഴിഞ്ഞിറങ്ങുന്ന കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കിയാണ് വീഡിയോ മുന്നോട്ട് പോകുന്നത്. കേരളാ ടൂറിസത്തിന്റെ യൂ ട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞിരിക്കുകയാണ്.
സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയവെയാണ് ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ സന്ദേശം കൂടി ഉള്‍ക്കൊള്ളുന്നതാണ് കേരള ടൂറിസത്തിന്റെ വീഡിയോ.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.