• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

കുതിരക്കച്ചവടത്തിന്‍റെ പേരിലെ പുട്ടുകച്ചവടം വിവാദമായി; ടൂറിസം ട്വീറ്റ് പിൻവലിച്ചു

news18
Updated: May 16, 2018, 10:51 AM IST
കുതിരക്കച്ചവടത്തിന്‍റെ പേരിലെ പുട്ടുകച്ചവടം വിവാദമായി; ടൂറിസം ട്വീറ്റ് പിൻവലിച്ചു
news18
Updated: May 16, 2018, 10:51 AM IST
തിരുവനന്തപുരം : കര്‍ണാടക എംഎല്‍എമാരെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ടുളള സംസ്ഥാന ടൂറിസം വകുപ്പിന്റെ ട്വീറ്റ് വിവാദത്തില്‍. സമൂഹമാധ്യമങ്ങളില്‍ വന്‍ തോതില്‍ ചര്‍ച്ചയായതോടെ ടൂറിസം വകുപ്പ് ട്വീറ്റ് പിന്‍വലിച്ചിട്ടുണ്ട്. കര്‍ണാടക തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതെ വന്ന സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിനും എം.എല്‍.എമാരെ തട്ടിക്കൊണ്ടു പോകാനുമുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ഓണത്തിനിടയില്‍ പുട്ടുകച്ചവടമെന്ന പോലെ കൗതുകകരമായ ട്വീറ്റുമായി കേരള ടൂറിസം രംഗത്തെത്തിയത്.

എംഎല്‍എമാര്‍ക്ക് തങ്ങാന്‍ ഏറ്റവും സുരക്ഷിതവും മനോഹരവുമായ സ്ഥലം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലുണ്ടെന്നു കാട്ടിയുള്ള ട്വീറ്റ് കേരളടൂറിസ്സത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് പ്രത്യക്ഷപ്പെട്ടത്. ട്വീറ്റ് പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു പേര്‍ റീട്വീറ്റ് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന വിലയിരുത്തലില്‍ ട്വീറ്റ് പിന്‍വലിച്ചത്.

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് വന്ന ഭരണ പ്രതിസന്ധിക്കിടെ തമിഴ്‌നാട്ടില്‍ എംഎല്‍എമാര്‍ കൂറു മാറാതിരിക്കാന്‍ റിസോര്‍ട്ടില്‍ കൊണ്ടുപോയി താമസിപ്പിച്ചിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ച് കൊണ്ടായിരുന്നു ട്വീറ്റിലൂടെ ടൂറിസംവകുപ്പിന്റെ ട്രോള്‍. എന്നാല്‍ ട്വീറ്റ് വൈറലായതോടെ സര്‍ക്കാരിന്റെ ഔദ്യോഗിക വകുപ്പ് ഇത്തരത്തില്‍ കുതിരക്കച്ചവടത്തിന്റെ സാധ്യത സുചിപ്പിക്കുന്നത് ശരിയാണോ എന്ന ചോദ്യം ഉയര്‍ന്നു.ഇതോടെയാണ് ട്വീറ്റ് പിന്‍വലിക്കാന്‍ ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ നിര്‍ദ്ദേശം നല്‍കിയത്.

ഔദ്യോഗികമായി പിന്‍വലിച്ചെങ്കിലും ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോഴും വ്യാപകമായി പ്രചരിക്കുന്നുണ്ട്.
First published: May 16, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍