• HOME
 • »
 • NEWS
 • »
 • kerala
 • »
 • E-Wallet | ബാങ്കിന് മാത്രമല്ല ഇനി ട്രഷറിക്കും ഇ-വോലറ്റ് സംവിധാനം ഒരുങ്ങുന്നു

E-Wallet | ബാങ്കിന് മാത്രമല്ല ഇനി ട്രഷറിക്കും ഇ-വോലറ്റ് സംവിധാനം ഒരുങ്ങുന്നു

മറ്റ് ഇ– വോലറ്റുകളും ബാങ്കിങ് ആപ്പുകളും കാർഡുകളും ഉപയോഗിക്കുമ്പോൾ ഈടാക്കാറുള്ള കമ്മിഷൻ ലാഭിക്കാമെന്നതാണ് ട്രഷറി വോലറ്റ് ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടം.

 • Share this:
  ബാങ്കുകൾക്കും വൻകിട കമ്പനികൾക്കും മാത്രം ലഭ്യമായിരുന്ന  ഇ–വോലറ്റ്  സംവിധാനവുമായി സംസ്ഥാന ട്രഷറി വകുപ്പ് എത്തുന്നു.  . ട്രഷറിയിൽ സേവിങ്സ് അക്കൗണ്ടോ (ടിഎസ്ബി) പെൻഷൻ അക്കൗണ്ടോ (പിടിഎസ്ബി) ജീവനക്കാരുടെ അക്കൗണ്ടോ (ഇടിഎസ്ബി) ഉള്ളവർക്ക് വിവിധ സർക്കാർ സേവനങ്ങൾക്കായി നേരിട്ട് വോലറ്റിൽ നിന്നു പണം കൈമാറാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.

  മറ്റ് ഇ– വോലറ്റുകളും ബാങ്കിങ് ആപ്പുകളും കാർഡുകളും ഉപയോഗിക്കുമ്പോൾ ഈടാക്കാറുള്ള കമ്മിഷൻ ലാഭിക്കാമെന്നതാണ് ട്രഷറി വോലറ്റ് ഉപയോഗിക്കുന്നത് കൊണ്ടുള്ള മുഖ്യ നേട്ടം. ഇപ്പോൾ മിക്ക വകുപ്പുകളുടെയും പണമിടപാട് ഇ–ട്രഷറി സംവിധാനം വഴിയാണ് നടത്തുന്നത്. ഇനി ഇ–ട്രഷറിയെ ഇ- വോലറ്റുമായി ബന്ധിപ്പിക്കും.

  ഇതോടെ ട്രഷറിയിൽ നിന്നു പണം വോലറ്റിലേക്കു കൈമാറാൻ സൗകര്യമൊരുങ്ങും. തുടർന്ന് ആവശ്യമുള്ള സേവനങ്ങൾ വോലറ്റിലൂടെ തിരഞ്ഞെടുത്ത് പണമടയ്ക്കാന്‍ കഴിയും. നാഷനൽ ഇൻഫർമാറ്റിക് സെന്ററാണ് സംസ്ഥാന ട്രഷറി വകുപ്പിന് വേണ്ടി വോലറ്റ് ആപ്പ് തയാറാക്കുന്നത്.

  E-Stamping | മുദ്രപ്പത്രം അന്വേഷിച്ച് ഇനി അലയണ്ട; സംസ്ഥാനത്ത് ഇ-സ്റ്റാമ്പിങ് സംവിധാനം നടപ്പാക്കുന്നു


  സംസ്ഥാനത്തെ എല്ലാ   രജിസ്‌ട്രേഷൻ ഇടപാടുകൾക്കും സർക്കാർ ഇ-സ്റ്റാമ്പിങ് സംവിധാനം ഏർപ്പെടുത്തുന്നു. മുദ്രപ്പത്രങ്ങൾ ഉപയോഗിച്ചുള്ള രജിസ്ട്രേഷന്‍ തുടർന്നും നിലവിലുണ്ടാകും. എന്നാൽ, ഇതിനു പകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താന്‍ കഴിയും എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രത്യേകത.

  മാര്‍ച്ച് മാസം  മുതൽ ഇത് നിലവിൽവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിൽ, മുദ്രപ്പത്രവില ഒരു ലക്ഷം രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്കാണ് ഇ-സ്റ്റാമ്പിങ് സംവിധാന നിർബന്ധമാക്കിയിട്ടുള്ളത്. ഇനി ചെറിയ ഇടപാടുകൾക്കുകൂടി ഈ സൗകര്യം ലഭിക്കും.വാടകച്ചീട്ടിനുപോലും ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാം.

  read also- Silver line |സര്‍വേ തടഞ്ഞ രണ്ടാം ഉത്തരവും ഹൈക്കോടതി റദ്ദാക്കി; സിംഗിള്‍ ബഞ്ചിനെതിരെ കോടതിയില്‍ എതിര്‍പ്പറിയിച്ച് സര്‍ക്കാര്‍

  മുദ്രപ്പത്രത്തിന്റെ പേരില്‍ സംസ്ഥാനത്ത് നടക്കുന്ന തട്ടിപ്പുകള്‍ തടയാന്‍ ഇ-സ്റ്റാമ്പിങ് സംവിധാനത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. കുറഞ്ഞ തുകയ്ക്കുള്ള മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം മൂലം കൂടിയ തുകയുടെ പത്രം വാങ്ങേണ്ടിവരുന്നത് ഇനി മുതല്‍ ഒഴിവാകും. സർക്കാരിനും സാമ്പത്തിക മെച്ചമാണ് പുതിയ സംവിധാനം നല്‍കുന്നത്. മുദ്രപ്പത്രത്തിന്റെ പേരിൽ വെണ്ടർമാർക്ക് നൽകുന്ന കമ്മിഷൻ ഇനത്തിലെ ചെലവും ഇത് മൂലം കുറയും.

  ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി രേഖപ്പെടുത്തുന്ന രീതിയാണ് ഇ-സ്റ്റാമ്പിങ് സംവിധാനത്തില്‍ ഉള്ളത്.  മഷിയിൽ വിരൽ മുക്കി അടയാളം പതിപ്പിക്കുന്ന പരമ്പരാഗത സമ്പ്രദായവും ഇനി ഒഴിവാകും. പകരം ഡിജിറ്റലായി വിരലടയാളം പതിക്കും.

  read also- Malayalam | മലയാളം പഠിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി മലയാളം അഭിരുചി പരീക്ഷ നിര്‍ബന്ധമാക്കും: മുഖ്യമന്ത്രി

  ഇതിനുള്ള ഉപകരണം സബ് രജിസ്ട്രാർ ഓഫീസുകളിൽ ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കർണാടകത്തിലും മറ്റും ഈ രീതി വിജയകരമായി നടപ്പാക്കി കഴിഞ്ഞു. വസ്തുവിൽപ്പനയിൽ ഏറെ തട്ടിപ്പുകൾക്ക് സാധ്യതയുള്ളതിനാൽ വിൽക്കുന്നയാൾ നിർബന്ധമായും സബ് രജിസ്ട്രാറുടെ മുന്നിലെത്തണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ല.

  സ്ഥലം വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാടുകാരുടെ ഫോട്ടോയും ഇതേ മാതൃകയിൽ ഡിജിറ്റലായി ആധാരത്തിൽ പതിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ പതിക്കുന്നതാണ് നിലവിലെ രീതി. കാലപ്പഴക്കം മൂലം ഫോട്ടോയും വിരലടയാളവും അവ്യക്തമാകുന്നത് ഒഴിവാക്കാനാണ് ഇവ ഡിജിറ്റലായി പതിക്കുന്നത്.

  ഇതോടെ ആധാരങ്ങൾ പൂർണമായും ഡിജിറ്റല്‍ രൂപത്തിലാകും. മുൻ ആധാരങ്ങളുടെ പകർപ്പുകളും ഓൺലൈനിൽ ലഭ്യമാക്കും. ഇതിനുള്ള ഫീസും അപേക്ഷയും ഓൺലൈനായി അടച്ചാൽ ഓൺലൈനായിത്തന്നെ പകർപ്പും ലഭ്യമാക്കും.

  മുദ്രപ്പത്രത്തിന്റെ ദൗർലഭ്യം ഇനി പ്രശ്നമാകില്ല. വിവിധതരം രജിസ്‌ട്രേഷനുകൾ എളുപ്പമാകും. ആധാരങ്ങളുടെ പകർപ്പ്, ബാധ്യതാ സർട്ടിഫിക്കറ്റ്, കുടിക്കട സർട്ടിഫിക്കറ്റ് തുടങ്ങി സാധാരണക്കാർക്ക് ആവശ്യമായി വരുന്ന രേഖകളെല്ലാം ഓൺലൈനായി ലഭിക്കുന്നത് ഓഫീസുകൾ കയറിയിറങ്ങേണ്ട സ്ഥിതി ഒഴിവാക്കും. രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് സർക്കാരിലേക്ക് അടയ്ക്കേണ്ട തുക പൂർണമായി ഇ-സ്റ്റാമ്പിങ് വഴിയാക്കുന്നത് ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
  Published by:Arun krishna
  First published: