കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെത്തിയ 288 പേരാണ് നിരീക്ഷണത്തിലുള്ളത്

News18 Malayalam | news18-malayalam
Updated: January 27, 2020, 11:16 PM IST
കൊറോണ വൈറസ്: കേരളത്തിൽ 288 പേർ നിരീക്ഷണത്തിൽ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി
News18 Malayalam
  • Share this:
തിരുവനന്തപുരം: കൊറോണ വൈറസ് ഭീതിയെ തുടർന്ന് സംസ്ഥാനവും കനത്ത ജാഗ്രതയിൽ. സംസ്ഥാനത്ത് ആകെ 288 പേർ നിരീക്ഷണത്തിലാണ്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച എട്ടു സാമ്പിളുകളിൽ ആർക്കും രോഗ ബാധ ഇല്ലെന്നു കണ്ടെത്തി. കൊച്ചിയിൽ സന്ദർശനം പൂർത്തിയാക്കിയ കേന്ദ്ര മെഡിക്കൽ സംഘം നാളെ തിരുവനന്തപുരം വിമാനത്താവളത്തിൽ സന്ദർശനം നടത്തും.

ചൈനീസ് നഗരമായ വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തതിന് ശേഷം സംസ്ഥാനത്തെത്തിയ 288 പേരാണ് നിരീക്ഷണത്തിലുള്ളത്. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച മൂന്നു പേരുടെ സാമ്പിൾ പരിശോധന ഫലം ലഭ്യമായപ്പോൾ ആർക്കും കൊറോണ വൈറസ് ഇല്ലെന്നു കണ്ടെത്തി. എട്ട് സാമ്പിളുകളിൽ രണ്ടെണ്ണം എച്ച് വൺ എൻ വൺ ആണെന്ന് സ്ഥിരീകരിച്ചു. രണ്ട് പേരുടെ ഫലങ്ങൾ നാളെ ലഭിക്കും. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, എന്നാൽ കരുതൽ വേണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആരോഗ്യമന്ത്രി ഉദ്യോഗസ്ഥരുമായും ഡോക്ടർമാരുമായും ആശയവിനിമയം നടത്തി.

എല്ലാ മെഡിക്കൽ കോളേജുകളിൽ ഐസോലേഷൻ വാർഡുകൾ സജ്ജീകരിച്ചു. ചൈന ഉൾപ്പെടെ കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്ന് തിരിച്ചു വരുന്നവർ മെഡിക്കൽ ഓഫീസർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദേശം . കൊച്ചിയിലെത്തിയ കേന്ദ്രമെഡിക്കൽ സംഘം സംസ്ഥാനത്തെ മുന്നൊരുക്കങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. കേന്ദ്ര സംഘം നാളെ തിരുവനന്തപുരം വിമാനത്താവളം സന്ദർശിക്കും.
First published: January 27, 2020, 11:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading