നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയ്ക്കുള്ള സബ് സെന്‍ററുകൾ ഒഴിവാക്കി; പ്രതിഷേധവുമായി വിദ്യാർഥികൾ

  കേരള യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയ്ക്കുള്ള സബ് സെന്‍ററുകൾ ഒഴിവാക്കി; പ്രതിഷേധവുമായി വിദ്യാർഥികൾ

  മറ്റ് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിലുള്ള വിദ്യാർഥികളോട് പോലും തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രത്തിലെത്തി പരീക്ഷ എഴുതാനാണ് സർവകലാശാല നിർദേശം

  news18

  news18

  • Share this:
  തിരുവനന്തപുരം: കോവിഡ് കാലത്ത് വിവാദ തീരുമാനവുമായി കേരള സർവകലാശാല. യൂണിവേഴ്സിറ്റി ബി.എഡ് പരീക്ഷയ്ക്കുള്ള സബ് സെന്‍ററുകൾ സർവകലാശാല ഒഴിവാക്കി. കോവിഡിനെ തുടർന്ന് നിർത്തിവച്ചിരുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഈ മാസം 24 ന് പുനരാരംഭിക്കാനാണ് കേരള സർവകലാശാലയുടെ തീരുമാനം.

  ലോക്ക്ഡൗണിന് മുൻപ് മറ്റ് ജില്ലകളിലെ വിദ്യാർഥികൾക്ക് അവിടങ്ങളിൽ തന്നെ പരീക്ഷ എഴുതാൻ സർവകലാശാല അവസരം ഒരുക്കിയിരുന്നു. എന്നാൽ നിലവിൽ മറ്റ് ജില്ലകളിലെ സബ് സെൻററുകൾ ഒഴിവാക്കിയാണ് പരീക്ഷ പുനരാരംഭിക്കാൻ സർവകലശാല തീരുമാനിച്ചത്.

  മറ്റ് ജില്ലകളിലെ കണ്ടെയ്ൻമെൻറ് സോണുകളിലുള്ള വിദ്യാർഥികളോട് പോലും തിരുവനന്തപുരത്തെ പരീക്ഷ കേന്ദ്രത്തിലെത്തി പരീക്ഷ എഴുതാനാണ് സർവകലാശാല നിർദേശം. കണ്ടെയ്ൻമെൻറ് സോണുകളിൽ നിന്നെത്തുന്ന വിദ്യാർഥികളെ മറ്റ് വിദ്യാർഥികൾക്കൊപ്പം ഇരുത്തി പരീക്ഷ എഴുതിച്ചാൽ രോഗവ്യാപന സാധ്യതയുണ്ടാകുമെന്നാണ്‌ വിദ്യാർഥികളുടെ ആശങ്ക. ഒപ്പം രോഗ വ്യാപനം തീവ്രമായി തുടരുന്ന തിരുവനന്തപുരത്തെത്തി പരീക്ഷയെഴുതുന്നതിലും വിദ്യാർഥികൾക്ക് ആശങ്കയുണ്ട്.

  മറ്റ് ജില്ലകളിലെ വിദ്യാർഥികൾക്ക് തലസ്ഥാനത്തെത്താൻ അവശ്യമായ ഗതാഗത സൗകര്യമില്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഏതായാലും സബ് സെൻററുകൾ ഒഴിവാക്കിയതോടെ വിദ്യാർഥികൾ നേരിടുന്ന പ്രശ്നം സർവകലാശാലയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയില്ലെന്നും ആക്ഷേപമുണ്ട്.
  Published by:user_49
  First published: