എംബിബിഎസ്; പ്രാക്ടിക്കലിന് തോറ്റവർക്ക് ഇളവുമായി സർവകലാശാല; സാങ്കേതിക പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് വിസി

പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റ വിദ്യാർഥി പ്രാക്ടിക്കലിന് മാത്രം ഹാജരായാൽ മതി. തിയറി, വൈവ എന്നിവയുടെ മാർക്കുകൾ നിലനിൽക്കും എന്നതാണ് ശുപാർശ.

news18
Updated: July 25, 2019, 10:14 AM IST
എംബിബിഎസ്; പ്രാക്ടിക്കലിന് തോറ്റവർക്ക് ഇളവുമായി സർവകലാശാല; സാങ്കേതിക പിഴവുകൾ ഉണ്ടായിട്ടുണ്ടെന്ന് വിസി
News18 Malayalam
  • News18
  • Last Updated: July 25, 2019, 10:14 AM IST
  • Share this:
തൃശൂർ: എംബിബിഎസ് പ്രാക്ടിക്കൽ പരീക്ഷയിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് ഇളവുമായി ആരോഗ്യ സർവകലാശാല. നിലവിലുള്ള വ്യവസ്ഥകളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റ 24 വിദ്യാർഥികൾക്കാണ് ഇളവുകൾ ലഭിക്കുന്നത്. തിരുവനന്തപുരം, തൃശൂർ മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി.

also read: Alert: തിരുവനന്തപുരത്ത് ഇന്ന് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ വഴിതിരിച്ച് വിടും

പ്രാക്ടിക്കൽ പരീക്ഷയിൽ തോറ്റ വിദ്യാർഥി പ്രാക്ടിക്കലിന് മാത്രം ഹാജരായാൽ മതി. തിയറി, വൈവ എന്നിവയുടെ മാർക്കുകൾ നിലനിൽക്കും എന്നതാണ് ശുപാർശ. ഓഗസ്റ്റിൽ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയിൽ ഇവരെ റെഗുലറായി കണക്കാക്കണമെന്നും ശുപാര്‍ശയിലുണ്ട്.

തിരുവനന്തപുരം മെഡിക്കൽ കോളജിലെ 14ഉം തൃശൂരിലെ 10 വിദ്യാർഥികളാണ് തോറ്റത്. തിരുവനന്തപുരത്ത് അവസാന വർഷ എംബിബിഎസ് പാർട്ട് മൂന്ന്- ജനറൽ മെഡ‍ിസിൻറെയും തൃശൂരിൽ മൂന്നാംവർഷ എംബിബിഎസ് പാർട്ട് രണ്ട് പീഡിയാട്രിക്സിൻറെയും പരീക്ഷകളിൽ പ്രാക്ടിക്കലിന് തോറ്റവരാണ് പരാതി നൽകിയിരിക്കുന്നത്. ഫെബ്രുവരിയിലായിരുന്നു ഇവരുടെ പരീക്ഷ.

കോളജ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്. പരാതി കേൾക്കുന്നതിന് സർവകലാശാലയിലുള്ള സംവിധാനമായ ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ ഓഫ് സ്റ്റുഡന്റ്സ് ഗ്രീവൻസെസാണ് പരാതി സ്വീകരിച്ചത്.

പ്രാക്ടിക്കൽ പരീക്ഷയ്ക്ക് വന്ന എക്സാമിനർമാരുടെ താരുമാനങ്ങൾ മൂലം മാർക്ക് കുറഞ്ഞെന്നാണ് തിരുവനന്തപുരത്തു നിന്നുള്ള വിദ്യാർഥികളുടെ പരാതി. ഇടവേളകളില്ലാതെ പരീക്ഷ നടത്തി എന്നാണ് തൃശൂരിൽ നിന്നുള്ള പരാതി. ബോർഡ് ഓഫ് അഡ്ജുഡിക്കേഷൻ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും മൊഴി എടുത്ത ശേഷമാണ് തീരുമാനമെടുത്തത്.

അതേസമയം സാങ്കേതികപ്പിഴവുകൾ ഉണ്ടായെന്ന് ആരോഗ്യ സർവകലാശാല വിസി ഡോ. കെ. സി നായർ പറഞ്ഞു. അത് തിരുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം. വിദ്യാർഥികൾ കോടതിയിൽ പരാതി നൽകിയാൽ സർവകലാശാലയ്ക്ക് സാങ്കേതിക പിഴവ് ഉണ്ടെന്നു കണ്ടാൽ വിധി എതിരാകുമെന്നും അദ്ദേഹം പറയുന്നു.
First published: July 25, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading