HOME /NEWS /Kerala / യൂണിവേഴ്സിറ്റി കോളേജ്: പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥി- യുവജന സംഘടനകള്‍

യൂണിവേഴ്സിറ്റി കോളേജ്: പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥി- യുവജന സംഘടനകള്‍

university college

university college

വൈകിട്ട് മൂന്നരയോടെയായിരുന്നു ക്ലിഫ് ഹൗസിനു മുന്നിലെ പ്രതിഷേധം

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ഥി-യുവജന സംഘടനകള്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ വി.പി.മഹാദേവന്‍പിള്ളയുടെ വീട് എ.ബി. വി.പി ഉപരോധിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്കു യൂത്ത് ലീഗ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി.

    വൈകിട്ട് മൂന്നരയോടെയായിരുന്നു മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു മുന്നിലെ പ്രതിഷേധം. ക്ലിഫ് ഹൗസിനു മുന്നേലിക്കെത്തിയ അഞ്ച് കെഎസ്‌യു വിദ്യാര്‍ഥിനികളെ പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയെക്കണ്ട് നിവേദനം നല്‍കണമെന്നായിരുന്നു ആവശ്യം. വനിതാ പൊലീസിന്റെ അസാന്നിധ്യത്തില്‍ പൊലീസ് ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ പുറത്താക്കി.

    Also Read: 'പിണറായിയോട് ചോദിക്കാം' ചോദ്യങ്ങള്‍ക്ക് ഫേസ്ബുക് ലൈവിലൂടെ മറുപടി പറയാനൊരുങ്ങി മുഖ്യമന്ത്രി

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മഹാദേവന്‍പിള്ളയുടെ വീട്ടിലായിരുന്നു എബിവിപിയുടെ പ്രതിഷേധം. സെക്രട്ടേറിയറ്റിനു മുന്നിലും സര്‍വകലാശാലാ ആസ്ഥാനത്തേക്കും പ്രതിഷേധ മാര്‍ച്ചുകള്‍ തുടരുകയാണ്.

    മലപ്പുറം വളാഞ്ചേരിയില്‍ മന്ത്രി കെ.ടി ജലീലിന്റെ വീട്ടിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കുകയായിരുന്നു. യൂത്ത് ലീഗിന്റെ കോഴിക്കോട് കളക്ടറേറ്റ് മാര്‍ച്ചും സംഘര്‍ഷത്തില്‍ കലാശിച്ചു.

    First published:

    Tags: Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്