നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • റെക്കോഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം; നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് KSEB

    റെക്കോഡ് ഭേദിച്ച് വൈദ്യുതി ഉപഭോഗം; നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് KSEB

    കനത്ത ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡ് ഭേദിച്ചു

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      തിരുവനന്തപുരം: കനത്ത ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോഡ് ഭേദിച്ചു. 85 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞദിവസം ഉപയോഗിച്ചത്. വൈദ്യുതി പ്രതിസന്ധി ഉണ്ടെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഇല്ലെന്നാണ് KSEB പറയുന്നത്.

      മാര്‍ച്ച് 19നാണ് സംസ്ഥാനത്തെ വൈദ്യുതി ആവശ്യം റെക്കോര്‍ഡില്‍ തൊട്ടത്. 85 ദശാംശം 3 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരുദിവസം ഉപയോഗിച്ചത്. പിന്നീടുള്ള ദിവസങ്ങളില്‍ എല്ലാം 82 ദശലക്ഷം യൂണിറ്റില്‍ അധികം വൈദ്യുതി പ്രതിദിനം സംസ്ഥാനത്തു വേണ്ടി വന്നു. കഴിഞ്ഞവര്‍ഷം വേനല്‍ചൂട് ഏറ്റവും രൂക്ഷമായ ഏപ്രിലില്‍ 80 ദശലക്ഷം യൂണിറ്റായിരുന്നു പ്രതിദിനം ഉപയോഗിച്ചത്.

      'രാജ്യത്തിന്‍റെ അഭിമാനം വാനോളം ഉയര്‍ത്തിയ ഇവരെ കാണേണ്ടവര്‍ കാണുന്നുണ്ടോ'യെന്ന് ടോം ജോസഫ്

      വേനല്‍ ശക്തമാകുന്നതോടെ വൈദ്യുതി ഉപയോഗം ഇനിയും ഉയരുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടല്‍. ഡാമുകളിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങി. സംഭരണശേഷിയുടെ 50 ശതമാനം വെള്ളമാണ് ഇപ്പോള്‍ ഡാമുകളില്‍ അവശേഷിക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുക മാത്രമാണ് പോംവഴി. കെ.എസ്.ഇ.ബിക്ക് ഇത് കടുത്ത സാമ്പത്തിക ബാധ്യതയുണ്ടാക്കുമെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താതിരിക്കാനാണ് ശ്രമം.

      First published:
      )}