നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വാക്സിൻ യജ്ഞം; വാക്സിൻ ക്ഷാമത്തെ തുടർന്ന് ആദ്യ ദിനം പാളി

  വാക്സിൻ യജ്ഞം; വാക്സിൻ ക്ഷാമത്തെ തുടർന്ന് ആദ്യ ദിനം പാളി

  ഇന്ന് രാത്രിയോടെ വാക്‌സിന്‍ എത്തുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും.

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിന്‍ യജ്ഞം ആദ്യ ദിവസം ഭാഗീകമായി മാത്രം. തെക്കന്‍ ജില്ലകളില്‍ വളരെ കുറവ് കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ യജ്ഞം പരാജയപ്പെടും.

  ഇന്ന് മുതല്‍ ഈ മാസം 31 വരെയാണ് വാക്‌സിന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേര്‍ക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് ആദ്യ ദിനം ലക്ഷ്യം കൈവരിക്കില്ല. തെക്കന്‍ ജില്ലകളിലാണ് വാക്‌സിന്‍ ക്ഷാമം രൂക്ഷം.

  തിരുവനന്തപുരം 10, ആലപ്പുഴയില്‍ 21 ഉം കൊല്ലത്ത് 57, പത്തനംതിട്ടയില്‍ 53 ഉം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്‌സിനേഷന്‍ നടക്കുന്നത്. മധ്യകേരളത്തിലും, വടക്കന്‍ ജില്ലകളിലും ഭേദപ്പെട്ട നിലയില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്. കോഴിക്കോട് 106, മലപ്പുറത്ത് 98, തൃശൂരില്‍ 122, എറണാകുളത്ത് 75 ഉം കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടക്കുന്നുണ്ട്.

  സംസ്ഥാനത്താകെ രണ്ട് ലക്ഷം പേര്‍ക്ക് നല്‍കാനുള്ള വാക്‌സിന്‍ മാത്രമാണുള്ളത്. തിരുവനന്തപുരത്ത് മാത്രമാണ് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം. കൊല്ലത്ത് 4500 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. മലപ്പുറത്ത് 24,000 ഡോസും കോഴിക്കോട് 26,000 ഡോസും വാക്‌സിനുണ്ടായിരുന്നു. ഇന്ന് രാത്രിയോടെ വാക്‌സിന്‍ എത്തുമെന്നാണ് വിവരം. ഇത് എത്തിയില്ലെങ്കില്‍ നാളെ മുതല്‍ വാക്‌സിനേഷന്‍ തന്നെ മുടങ്ങും. ഈ മാസം 15 നുള്ളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആദ്യ ഡോസ് പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനം.

  Also read: ജോൺസൺ ആൻഡ് ജോൺസന്റെ ഒറ്റ ഡോസ് വാക്സിന് ഇന്ത്യയിൽ അനുമതി; രാജ്യത്തെ അഞ്ചാമത്തെ വാക്സിൻ

  അവസാന വര്‍ഷ ഡിഗ്രി, പി. ജി വിദ്യാര്‍ത്ഥികള്‍ക്കും എല്‍.പി, യു. പി സ്‌കൂള്‍ അധ്യാപകര്‍ക്കും വാക്‌സിന്‍ നല്‍കുന്നതും യജ്ഞത്തിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിന്‍ വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് അതേ നിരക്കില്‍ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാം വാക്‌സിന്‍ ലഭ്യതയെ ആശ്രയിച്ചിരിക്കും.

  Also read: Explained: കോവിഡ് വാക്സിൻ സ്വീകരിക്കുന്നതിന് മുമ്പോ ശേഷമോ വേദനസംഹാരികൾ ഉപയോഗിക്കാമോ?

  വാക്‌സിനേഷന്‍ സംസ്ഥാനം രാഷ്ട്രീയവത്ക്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തി. സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കണം. വാക്‌സിന്‍ ചലഞ്ചില്‍ നിന്ന് സമാഹരിച്ച കോടികള്‍ ചെലവഴിക്കുന്നില്ല. കേരളത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ വലിയ പാളിച്ചയുണ്ട്. ഇത് സര്‍ക്കാര്‍ പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
  Published by:Sarath Mohanan
  First published: