• HOME
  • »
  • NEWS
  • »
  • kerala
  • »
  • കേരള വിസി നിയമനം: സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

കേരള വിസി നിയമനം: സെർച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി

ഓഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ നേരത്തെ മൂന്ന് മാസം കൂടി നീട്ടിയിരുന്നു

  • Share this:

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ വൈസ് ചാൻസലർ നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി മൂന്ന് മാസം കൂടി നീട്ടി. ഇന്ന് കാലാവധി തീരുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ വിജ്ഞാപനം നീട്ടിയത്. ഇതുവരെ കമ്മിറ്റിയിലേക്ക് കേരള സർവ്വകലാശാല പ്രതിനിധിയെ നൽകിയിട്ടില്ല. നിലവിൽ യുജിസിയുടെയും ചാൻസലറുടെയും പ്രതിനിധികൾ മാത്രമാണ് ഉള്ളത്. ഓഗസ്റ്റ് 5ന് രൂപീകരിച്ച സെർച്ച് കമ്മിറ്റിയുടെ കാലാവധി ഗവർണർ മൂന്ന് മാസം കൂടി നീട്ടിയിരുന്നു.

    കേരള സര്‍വകലാശാലയിലെ വി സി നിയമനത്തിനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് നോമിനിയെ ഒരു മാസത്തിനുള്ളില്‍ നിര്‍ദേശിക്കണമെന്ന സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സേറ്റ് ചെയ്തിരുന്നു. സെനറ്റിന്റെ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്താല്‍ ചാന്‍സലര്‍കൂടിയായ ഗവര്‍ണര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ച് വിധി.

    Also Read- ഏതോ ജന്മകല്പനയിൽ നിന്നു വന്ന കലൈവാണി; വാണി ജയറാം വിട പറഞ്ഞത് വിവാഹ വാർഷിക ദിനത്തിൽ

    സമയപരിധിയില്‍ നോമിനിയെ നല്‍കിയില്ലെങ്കില്‍ യുജിസി ചട്ടവും കേരള സര്‍വകലാശാല നിയമവും അനുസരിച്ചു ചാന്‍സലര്‍ക്കു നടപടിയെടുക്കാമെന്നും സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. സിംഗിള്‍ ബെഞ്ചിന്റെ ഈ നിര്‍ദേശങ്ങളാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തത്.

    ഡിവിഷന്‍ ബെഞ്ചിന്റെ സ്റ്റേ ഉത്തരവോടെ വൈസ് ചാന്‍സലറെ തെരെഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അനന്തമായി നീണ്ടുപോകുകയാണെന്ന് സുപ്രീം കോടതിയില്‍ ഹർജി നല്‍കിയിരുന്നു, അഭിഭാഷാകന്‍ പി.എസ് സുധീറാണ് സെനറ്റ് അംഗം എസ് ജയരാമന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തത്.

    Published by:Rajesh V
    First published: