• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Weather Update Today | കേരളത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് കൊടുംചൂട്; ഇന്നും ചൂട് കൂടും

Kerala Weather Update Today | കേരളത്തിൽ ഇന്നലെ രേഖപ്പെടുത്തിയത് കൊടുംചൂട്; ഇന്നും ചൂട് കൂടും

ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനത്താവളത്തിലും രേഖപെടുത്തി

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത് കൊടും ചൂട്. പാലക്കാടും, തൃശൂരും, കണ്ണൂരുമാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത്. അനൗദ്യോഗിക കണക്കു പ്രകാരം കണ്ണൂർ ചെമ്പേരിയിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഇരിക്കൂർ, തൃശൂർ പീച്ചി, വെള്ളാനിക്കര, പാലക്കാട്‌ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തിയത്.

    Also Read- വിഷു തിരക്ക് കുറക്കാന്‍ നടപടി; പ്രത്യേക ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

    ഔദ്യോഗിക ഡേറ്റ പ്രകാരവും സംസ്ഥാനത്ത് ഇന്നലെ റെക്കോർഡ് താപനിലയായിരുന്നു. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് 39 ഡിഗ്രി സെൽഷ്യസ് ഇന്നലെ പാലക്കാടും, കരിപ്പൂർ വിമാനതാവളത്തിലും രേഖപെടുത്തി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ശരാശരി താപനിലയും ഇന്നലെ രേഖപെടുത്തി. 36.2 ഡിഗ്രി സെൽഷ്യസായിരുന്നു ശരാശരി താപനില. ഇന്നും താപനില ഉയരും.

    അതേസമയം, വിഷു ദിനത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളേയും വിഷുദിനമായ ഏപ്രിൽ 15 നും പ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കു സാധ്യതയുണ്ട്. കൂടാതെ, 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

    Published by:Naseeba TC
    First published: