തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്. ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് അലർട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്.
ഇടിമന്നലിനും സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകൾ ഒഴികേയുള്ള ജില്ലകളിൽ മഴ കിട്ടിയേക്കും.
കഴിഞ്ഞ ദിവസം തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലിയും കനത്ത മഴയുമുണ്ടായിരുന്നു. കോപ്ലിപ്പാടത്ത് ആയിരത്തോളം വാഴകൾ കാറ്റിൽ നശിച്ചു. തെങ്ങും മറ്റു മരങ്ങളും കടപുഴകി വീണു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Rain alert, Rain Alert in Kerala