മഹാമാരിയുടെ കാലത്തും കൈത്താങ്ങായി കേരളം; വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിന് രണ്ട് കോടി രൂപ നൽകും

മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

News18 Malayalam | news18
Updated: July 27, 2020, 9:42 PM IST
മഹാമാരിയുടെ കാലത്തും കൈത്താങ്ങായി കേരളം; വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന അസമിന് രണ്ട് കോടി രൂപ നൽകും
പിണറായി വിജയൻ
  • News18
  • Last Updated: July 27, 2020, 9:42 PM IST
  • Share this:
തിരുവനന്തപുരം: വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങൾക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളം. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ടു കോടി രൂപ അസം സര്‍ക്കാരിന് നൽകും. മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴില്‍ ഉടമകളും അടയ്ക്കേണ്ട അംശദായം 20 രൂപയില്‍ നിന്ന് 30 രൂപയായും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടയ്ക്കേണ്ട അംശദായം 40 രൂപയില്‍ നിന്ന് 60 രൂപയായും വര്‍ധിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

You may also like:സമ്പൂര്‍ണ ലോക്ഡൗണ്‍ അപ്രായോഗികമെന്ന് മന്ത്രിസഭായോഗം [NEWS]ആഗസ്റ്റ് ഒന്നു മുതൽ സർവ്വീസ് നിർത്തി വെയ്ക്കുമെന്ന് ബസുടമകൾ [NEWS] കൺസൾട്ടൻസികളുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്ക്: കെ. സുരേന്ദ്രൻ [NEWS]

ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.
Published by: Joys Joy
First published: July 27, 2020, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading