നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കാർഷിക നിയമങ്ങൾക്കെതിരെ നിയമ നിർമാണത്തിന് കേരളം; ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

  കാർഷിക നിയമങ്ങൾക്കെതിരെ നിയമ നിർമാണത്തിന് കേരളം; ബുധനാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം

  ജനുവരിയിലെ സഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ച് പാസാക്കും

  കർഷക സമരം

  കർഷക സമരം

  • Share this:
   തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ബദല്‍ നിയമ നിർമാണത്തിന് കേരളം നടപടി തുടങ്ങി. ജനുവരി എട്ടിന് ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ നിയമം പാസാക്കാനാണ് ആലോചന. ബുധനാഴ്ച നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ക്കാൻ ഗവര്‍ണറോട് ശുപാശ ചെയ്യാൻ മന്ത്രി സഭാ യോഗം തീരുമാനിച്ചു.

   കേന്ദ്ര നിയമത്തെ മറികടക്കാന്‍ പഞ്ചാബ് ബദൽ നിയമനിർമാണം നടത്തിയിരുന്നു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന താങ്ങുവിലയെക്കാള്‍ കുറഞ്ഞ വിലയില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ
   വില്പനയ്ക്ക് കരാര്‍ ഉണ്ടാക്കുന്നത് കുറ്റകരമാകുമെന്നാണ് പ‍ഞ്ചാബിന്റെ നിയമം. ഇതിന്റെ ചുവട് പിടിച്ചാകും കേരളത്തിന്റേയും നിയമം. രാജസ്ഥാൻ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളും നിയമനിർമാണത്തിനുള്ള തയാറെടുപ്പിലാണ്.

   കേന്ദ്ര നിയമത്തെ മറികടക്കാൻ എന്തു ചെയ്യാമെന്ന് സർക്കാർ നേരത്തേ നിയമോപദേശം തേടിയിരുന്നു. സംസ്ഥാനത്തിന്റെ അധികാരത്തിന്മേലുള്ള കടന്നു കയറ്റമായതിനാൽ നിയമനിർമാണവും സുപ്രീംകോടതിയെ സമീപിക്കലുമാകാമെന്നായിരുന്നു ഉപദേശം. ഇതിൽ നിയമനിർമാണത്തിന്റെ സാധുത പരിശോധിക്കാനാണ് സർക്കാർ ഉദ്യോഗസ്ഥതല സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

   You may also like:'പിണറായി വിജയൻ വർഗീയത ഉള്ളിൽ വച്ച് പെരുമാറുന്നയാൾ; സിപിഎം നടപ്പാക്കുന്നത് ബിജെപി അജണ്ട'; കെ.പി.എ മജീദ്

   നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ബിൽ കൊണ്ട് വന്ന് പാസാക്കാനാണ് ആലോചന. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാരിനുണ്ട്. ബുധനാഴ്ചത്തെ പ്രത്യേക സഭാ സമ്മേളനത്തിൽ കേന്ദ്ര നിയമം പിൻവലിക്കണമെന്ന പ്രമേയം അവതരിപ്പിക്കും.

   ഒരു മണിക്കൂര്‍ നീളുന്ന സമ്മേളനത്തില്‍ കക്ഷി നേതാക്കള്‍ക്ക് മാത്രമായിരിക്കും സംസാരിക്കാന്‍ അവസരം. പൗരത്വദേദഗതിതിരെ പ്രമേയം പാസാക്കിയ സംസ്ഥാനത്തിന്റെ നടപടിക്കെതിരെ രംഗത്തു വന്ന ഗവർണറുടെ ഇക്കാര്യത്തിലെ നിലപാടു സംബന്ധിച്ച് സർക്കാരിന് ആശങ്കയുണ്ട്. എങ്കിലും സഭ വിളിച്ചു ചേർക്കാനുള്ള മന്ത്രിസഭാ തീരുമാനത്തെ ഗവർണർ എതിർക്കാൻ ഇടയില്ല.
   Published by:Naseeba TC
   First published:
   )}