തിരുവനന്തപുരം: കാർഷിക നിയമത്തിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ പ്രത്യേക സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയത്തിലാണ് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്നത്. കർഷക പ്രക്ഷോഭം തുടർന്നാൽ കേരളത്തെ സാരമായി ബാധിക്കും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിലേക്ക് ഭക്ഷ്യവസ്തുക്കളുടെ വരവ് നിലച്ചാൽ കേരളം പട്ടിണിയിലാകും. നിയമ ഭേദഗതി കോർപ്പറേറ്റ് അനുകൂലവും കർഷ വിരുദ്ധവുമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Also Read-
പുതു വര്‍ഷം; പുതുപ്രതീക്ഷ: സംസ്ഥാനത്തെ 10,12 ക്ലാസിലെ വിദ്യാർഥികൾ നാളെ മുതൽ സ്കൂളിലേക്ക്കാർഷിക നിയമ ഭേദഗതി റദ്ദാക്കണം എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപെടുന്നു. തിരക്കിട്ടാണ് കേന്ദ്രം നിയമം പാസാക്കിയത്. സംഭരണത്തിൽ നിന്നും വിതരണത്തിൽ നിന്നും സർക്കാർ പിൻമാറിയിൽ പൂഴ്ത്തിവയ്പും കരിഞ്ചന്തയും ഉണ്ടാകും. അവശ്യസാധന നിയമത്തിലെ വ്യവസ്ഥയിൽ നിന്ന് ഭക്ഷ്യധാന്യങ്ങൾ പയറുവർഗങ്ങൾ എന്നിവ അടക്കമുള്ള ഒഴിവാക്കിയത് സ്ഥിതി കൂടുതൽ വഷളാക്കും. കാർഷിക നിയമം അടിയന്തരമായി റദ്ദാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Also Read-
രണ്ടുജില്ലകളിൽ നേട്ടം കൊയ്ത് 'വൺ ഇന്ത്യാ വൺ പെൻഷൻ'; 22കാരൻ പഞ്ചായത്ത് പ്രസിഡന്റ്നിയമസഭാ ചട്ടം 118 അനുസരിച്ചാണ് മു
ഖ്യമന്ത്രി പിണറായി വിജയന് പ്രമേയം അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും പുറമേ ഘടകകക്ഷി നേതാക്കള്‍ക്കു മാത്രമാവും സംസാരിക്കാന്‍ അവസരം ലഭിക്കുക. ഒരുമണിക്കൂര്‍ സമയപരിധി നിശ്ചയിച്ചാണ് സമ്മേളനം നിശ്ചയിച്ചിട്ടുള്ളതെങ്കിലും എല്ലാ ഘടകകക്ഷി നേതാക്കളും സംസാരിച്ച് തീരുന്നതുവരെ സമ്മേളനം തുടരും.
Also Read-
കുതിരാനിൽ വൻ അപകടം; നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചു കയറി മൂന്ന് മരണംമറ്റു നടപടിക്രമങ്ങളെല്ലാം ജനുവരി എട്ടിനു ചേരുന്ന നിയമസഭാ സമ്മേളനത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഭക്ഷ്യധാന്യങ്ങള്‍ക്ക് ഇതരസംസ്ഥാനങ്ങളെ ഗണ്യമായി ആശ്രയിക്കുന്ന കേരളത്തിന് കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ഏറെ ഉത്ക്കണ്ഠയുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് 14ാം കേരള നിയമസഭയുടെ 21ാം സമ്മേളനം 31നു വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.
കര്‍ഷക വിഷയം ചര്‍ച്ചചെയ്യാന്‍ 23നു
നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മന്ത്രിസഭ ശുപാര്‍ശ ചെയ്തെങ്കിലും ഗവര്‍ണര്‍ അത് അംഗീകരിച്ചില്ല. അടിയന്തരപ്രാധാന്യമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഗവര്‍ണറുടെ നടപടി. സര്‍ക്കാരിന്റെ വിശദീകരണം തേടിയെങ്കിലും മറുപടി തൃപ്തികരമല്ലാത്തതിനാല്‍ ഗവര്‍ണര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.