• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Lottery | സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടിക്കൂട്ടിയെറിഞ്ഞു കളഞ്ഞിട്ടും മുറുക്കാന്‍ കടക്കാരനടിച്ചത് 75 ലക്ഷം

Kerala Lottery | സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടിക്കൂട്ടിയെറിഞ്ഞു കളഞ്ഞിട്ടും മുറുക്കാന്‍ കടക്കാരനടിച്ചത് 75 ലക്ഷം

തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പി.ജി ചന്ദ്രബാബു എന്ന അമ്പത്തെട്ടുകരനെ തേടിയെത്തിയത്

  • Share this:
    ഭാഗ്യദേവത കടാക്ഷിച്ചു എന്നൊക്കെ ലോട്ടറിയടിച്ചവരെ കുറിച്ച് ആലങ്കാരികമായി പറയാറുണ്ട്. പക്ഷെ സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് ചുരുട്ടി ചവറ്റുകുട്ടയില്‍ എറിഞ്ഞിട്ടും കോട്ടയം മെഡിക്കല്‍ കോളേജിന ്മുന്‍പില്‍ മുറുക്കാന്‍ കട നടത്തുന്ന ചന്ദ്രബാബുവിനെ തേടി വന്ന ഭാഗ്യം വിട്ടുപോയില്ല. സമ്മാനം ഇല്ലെന്ന് കരുതി ഉപേക്ഷിച്ച ടിക്കറ്റില്‍ ഒളിച്ചിരുന്നതാകട്ടെ 75 ലക്ഷം രൂപ. തിങ്കളാഴ്ച നറുക്കെടുത്ത വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് പി.ജി ചന്ദ്രബാബു എന്ന അമ്പത്തെട്ടുകരനെ തേടിയെത്തിയത്.

    40 വർ‌ഷമായി മെഡിക്കൽ കോളജ് പരിസരത്തു താമസിച്ച് വിവിധ ജോലികൾ ചെയ്തു വരികയാണ് മല്ലപ്പള്ളി കാടിക്കാവ് കുളത്തൂർ പൊറ്റമല മേപ്രത്ത് ചന്ദ്രബാബു. ഇവിടെ ലോഡ്ജിലാണു താമസം. ഇപ്പോൾ ഉന്തുവണ്ടിയിൽ മുറുക്കാൻ കട നടത്തുകയാണ്. ഇടയ്ക്ക് ലോട്ടറി ടിക്കറ്റ് എടുക്കുന്ന പതിവുള്ള ചന്ദ്രബാബു കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശി കൊണ്ടുവന്ന ലോട്ടറി ടിക്കറ്റ് എടുത്തു. ചൊവ്വാഴ്ച രാവിലെ ഫലം നോക്കിയപ്പോൾ ചെറിയ സമ്മാനമൊന്നുമില്ല. ഇതോടെ ടിക്കറ്റിനു സമ്മാനം ഇല്ലെന്നു കരുതി ടിക്കറ്റ് ചുരുട്ടി, വെയിസ്റ്റ് പേപ്പര്‍ ഇട്ടിരുന്ന കവറിലേക്ക് ഇട്ടു.

    Also Read- അക്ഷയ AK 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

    തട്ടുകട നടത്തുന്ന സുഹൃത്ത് തങ്കച്ചനെത്തി തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്നു പറഞ്ഞപ്പോഴാണു ചന്ദ്രബാബു ടിക്കറ്റ് വീണ്ടും തപ്പിയെടുത്തത്. ‘ചിലപ്പോൾ നിനക്ക് സമാശ്വാസ സമ്മാനം അടിക്കാൻ സാധ്യതയുണ്ട്’ എന്നും പറഞ്ഞതോടെ ഫലം ഒത്തുനോക്കി. അടിച്ചത് ഒന്നാം സമ്മാനം. ടിക്കറ്റ് കേരള ബാങ്ക് മുടിയൂർക്കര ശാഖയിൽ ഏൽപിച്ചു.സ്വന്തമായി കിടപ്പാടം ഇല്ലാത്തതിനാൽ 5 സെന്റ് സ്ഥലവും ഒരു വീടും സ്വന്തമാക്കണമെന്നാണു ചന്ദ്രബാബുവിന്റെ ആഗ്രഹം.

    മകളുടെ പിറന്നാള്‍ ദിവസം ഭാഗ്യം തുണച്ചു; അച്ഛന് ലോട്ടറിയടിച്ചത് 70 ലക്ഷം രൂപ


    മകളുടെ പിറന്നാള്‍ ദിവസത്തില്‍ ഭാഗ്യദേവത തുണച്ചപ്പോള്‍ പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്ക് ലഭിച്ചത് 70 ലക്ഷം രൂപ. പല്ലശ്ശന അണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് ബുധനാഴ്ച നറുക്കെടുത്ത കേരള സംസ്ഥാന ലോട്ടറിയുടെ അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.

    തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയായ ഷാജഹാന്‍ എടുത്ത എട്ട് ടിക്കറ്റുകളിലൊന്നിനാണ് ഒന്നാംസമ്മാനം ലഭിച്ചത്.ഭാര്യ സജ്ന, മക്കളായ സഫുവാന്‍ (6), സിയാ നസ്രിന്‍ (5), സഫ്രാന്‍ (രണ്ടര) എന്നിവരടങ്ങുന്ന കുടുംബത്തില്‍ പിറന്നാള്‍ സമ്മാനമായാണ് ഭാഗ്യമെത്തിയത്. ചൊവ്വാഴ്ചയായിരുന്നു മകള്‍ സിയാ നസ്രിന്റെ പിറന്നാളെന്ന് ഷാജഹാന്‍ പറഞ്ഞു.

    ഒരാഴ്ചമുമ്പുമാത്രം ലോട്ടറിവ്യാപാരം തുടങ്ങിയ തില്ലങ്കാട്ടിലെ കൃഷ്ണന്‍ എന്നയാളില്‍ നിന്നാണ് ഷാജഹാന്‍ കഴിഞ്ഞ ദിവസം ടിക്കറ്റ് എടുത്തത്. ഇടയ്ക്കിടെ ഭാഗ്യക്കുറി എടുക്കാറുള്ള ഷാജഹാന് നേരത്തെ 5,000 രൂപവരെയുള്ള സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോഴിക്കോട് താമരശ്ശേരിയില്‍ വിറ്റ ടിക്കറ്റിനാണ് രണ്ടാംസമ്മാനമായ അഞ്ചുലക്ഷം രൂപ ലഭിച്ചിട്ടുള്ളത്.
    Published by:Arun krishna
    First published: