നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യ; മരിച്ചത് ഒമ്പത് പേർ

  സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യ; മരിച്ചത് ഒമ്പത് പേർ

  കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലായാണ് മൂന്നു കുടുംബങ്ങളിൽ കൂട്ടമരണം സംഭവിച്ചത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   സംസ്ഥാനത്ത് 24 മണിക്കൂറിനിടെ മൂന്നു കുടുംബങ്ങളിൽ കൂട്ട ആത്മഹത്യാശ്രമത്തിനിടെ (Suicide) മരിച്ചത് 9 പേർ. കൊല്ലം (Kollam) ജില്ലയിലെ കൊട്ടാരക്കരയിൽ കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ നാലുപേരും കോട്ടയത്തെ ബ്രഹ്മപുരത്ത് മൂന്നു പേരും ആലപ്പുഴ ചെങ്ങന്നൂരിൽ രണ്ടുപേരുമാണ് മരിച്ചത്. കൊട്ടാരക്കര നീലേശ്വരത്ത് കഴിഞ്ഞ ദിവസമാണ് നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ തൂങ്ങിമരിക്കുകയായിരുന്നു. കോട്ടയം ബ്രഹ്മപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരാണ് ആസിഡ് കുടിച്ച് മരിച്ചത്. ഗൃഹനാഥനും ഭാര്യയും മൂത്തമകളുമാണ് മരിച്ചത്. ഇളയ മകൾ ചികിത്സയിലാണ്. ചെങ്ങന്നൂരിൽ ഭർത്താവ് കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്താണ് യുവതിയെ മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

   അരുംകൊലയും ആത്മഹത്യയും;  നടുക്കം വിട്ടുമാറാതെ നീലേശ്വരം ഗ്രാമം   കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിന്‍റെ ഞെട്ടലിലാണ് ഇപ്പോഴും നാട്. നീലേശ്വരം പൂജപ്പുര വീട്ടിൽ രാജേന്ദ്രനെ (55) യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജേന്ദ്രന്റെ ഭാര്യ അനിത (50), മക്കളായ ആദിത്യ രാജ് (24), അമൃത (21) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെയും മക്കളെയും വെട്ടികൊന്നതിനു ശേഷം രാജേന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. വീട് തുറക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. അതേസമയം രാജേന്ദ്രൻ മാസനികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിരുന്ന ആളാണെന്ന് ബന്ധുക്കൾ സൂചിപ്പിക്കുന്നു. വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ആറ് ലക്ഷം രൂപയുടെ കടമുണ്ടായിരുന്നതായി പരിസരവാസികൾ പറഞ്ഞു. കൊട്ടാരക്കര പൂജപ്പുര വീട്ടിൽ രാജേന്ദ്രനാണ് കൊലപാതകം നടത്തിയ ശേഷം തൂങ്ങി മരിച്ചത്. ഭാര്യ അനിത മക്കളായ ആദിത്യരാജ്, അമൃത എന്നിവരാണ് കൊല്ലപ്പെട്ടത്. നീലേശ്വരം ജങ്ഷനിൽ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു രാജേന്ദ്രൻ.

   പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കിയത് അടുത്ത മാസം വിവാഹം നടക്കാനിരിക്കെ

   Kottayam suicide, four member famil suicide, thalayolaparambu, brahmamangalam, mother and daughter died, കോട്ടയം ആത്മഹത്യ, നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു, ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, അമ്മയും മകളും മരിച്ചു, തലയോലപ്പറമ്പ്, ബ്രഹ്മമംഗലം

   കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് പ്രതിശ്രുതവധുവും മാതാപിതാക്കളും ജീവനൊടുക്കിയത് അടുത്ത മാസം വിവാഹം നടക്കാനിരിക്കെ. കാലായിൽ സുകുമാരൻ (52), ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവരാണ് മരിച്ചത്. ഇളയ മകൾ സുവർണ്ണ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇന്നലെ രാത്രിയിൽ നാലംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിറവം കാരൂര്‍ക്കാവ് സ്വദേശിയുമായി സൂര്യയുടെ വിവാഹ നിശ്ചയം ഒക്‌ടോബര്‍ 10ന് ആയിരുന്നു. ഡിസംബര്‍ 12 ന് വിവാഹം നടക്കാനിരിക്കെയാണു മരണം. വിവാഹത്തിനാവശ്യമായ ക്രമീകരണം ആരംഭിച്ചിരുന്നു. സീനയുടെ മൃതദേഹം മുട്ടുചിറ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലും സൂര്യയുടെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലുമാണ്. സുവര്‍ണ രാത്രി 11 മണിക്ക് സമീപത്തു താമസിക്കുന്ന ഇളയച്ഛന്‍ സന്തോഷിന്റെ വീട്ടിലെത്തി ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണു സംഭവം പുറത്തറിയുന്നത്. നാലു പേര്‍ അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിലായിരുന്നു താമസം. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് വിവരം.

   Also Read- ബസ് യാത്രയ്ക്കിടെ പോക്കറ്റിലുണ്ടായിരുന്ന ഫോൺ പൊട്ടിത്തെറിച്ചു; വിദ്യാർഥിക്ക് ഗുരുതര പരിക്ക്

   ഭർത്താവിന്‍റെ മരണം താങ്ങാനായില്ല; കുഞ്ഞിന് വിഷം നൽകി യുവതി ജീവനൊടുക്കി

   chengannur mother, mother kill baby and commit suicide, athithi, kalki, suicide case, ചെങ്ങന്നൂരിൽ മകളെ കൊന്നശേഷം അമ്മ ആത്മഹത്യ ചെയ്തു, അമ്മ അതിഥി, മകൾ കൽക്കി, സൂര്യന്‍ നമ്പൂതിരി

   ചെങ്ങന്നൂരിൽ മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയത് ഭർത്താവ് മരിച്ചതിന്‍റെ വിഷമത്തിലാണെന്നാണ് നിഗമനം. ചെങ്ങന്നൂര്‍ ആല സ്വദേശിനിയായ അതിഥിയും അഞ്ചു മാസം പ്രായമുള്ള മകൾ കൽക്കിയുമാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഇരുവരെയും വീട്ടിലെ മുറിയില്‍ അവശനിലയില്‍ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്ഷേത്രത്തിലെ ശാന്തിക്കാരനായ അതിഥിയുടെ ഭർത്താവ് ഹരിപ്പാട് സ്വദേശി സൂര്യന്‍ നമ്പൂതിരി രണ്ട് മാസം മുൻപാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിന്‍റെ മാനസിക വിഷമത്തിലാണ് അതിഥി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേസില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Anuraj GR
   First published:
   )}